Get Updates
Get notified of breaking news, exclusive insights, and must-see stories!

മേയര്‍ ദേശീയ ഗാനം; ബിജെപി വക വന്ദേമാതരം, കോഴിക്കോട് അലങ്കോലമായി സ്വാതന്ത്ര്യദിനാഘോഷം

കോഴിക്കോട് കോര്‍പറേഷന്റെ സ്വാതന്ത്ര്യ ദിനാഘോഷം അലങ്കോലമായി. മേയര്‍ പതാക ഉയര്‍ത്തിയ ശേഷം ദേശീയ ഗാനം ആലപിക്കാമെന്ന് പറഞ്ഞ പിന്നാലെ ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം പാടുകയായിരുന്നു. മേയര്‍ ഒ സദാശിവന്‍, ഡെപ്യൂട്ടി മേയര്‍ എന്നിവരെല്ലാം ജനഗണമന ആലാപനം തുടങ്ങിയിട്ടും ബിജെപി കൗണ്‍സലര്‍മാര്‍ വന്ദേമാതരം നിര്‍ത്തില്ല. തൊട്ടടുത്ത് നിന്ന് ഇരുകൂട്ടരും രണ്ടും ആലപിച്ചതോടെ ചടങ്ങ് അലങ്കോലമായി.

കോഴിക്കോട് കോര്‍പറേഷന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം. വന്ദേമാതരം പാടുമെന്ന് തങ്ങള്‍ മേയറെ അറിയിച്ചിരുന്നു എന്ന് ബിജെപി അംഗങ്ങള്‍ പറയുന്നു. ഇങ്ങനെ ഒരു കാര്യം അവര്‍ അറിയിച്ചിരുന്നില്ലെന്ന് മേയറും പറഞ്ഞു. ബിജെപിയുടെ നടപടിക്കെതിരെ പരാതി നല്‍കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം.

kozhikode corporation vande mataram

മേയര്‍ സദാശിവനാണ് ദേശീയ പതാക ഉയര്‍ത്തിയത്. ശേഷമാണ് വിവാദമായ സംഭവം. മേയറും മറ്റുള്ളവരും ദേശീയഗാനം ആലപിക്കാന്‍ തുടങ്ങവെ, ബിജെപി അംഗങ്ങള്‍ മൊബൈലില്‍ നോക്കി വന്ദേമാതരം ആലപിക്കുകയായിരുന്നു. ഈ വേളയില്‍ ചിലര്‍ ചിരിക്കുന്നതും വീഡിയോകളില്‍ കാണാം. ഇതുവരെ പാലിച്ചുപോരുന്ന ചട്ടങ്ങള്‍ ലംഘിക്കുകയാണ് ബിജെപി അംഗങ്ങള്‍ ചെയ്തത് എന്ന് മേയര്‍ വിമര്‍ശിച്ചു.

വന്ദേമാതരത്തിന് ദേശീയ ഗാനത്തിന്റെ അതേ പരിഗണന നല്‍കുന്ന ബില്ല് അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയിരുന്നു. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന്റെ സമാപന ദിനത്തില്‍ ആദ്യമായി ലോക്‌സഭയില്‍ വന്ദേമാതരം ആലപിച്ചു. സ്വാതന്ത്ര്യദിനമായ ഇന്ന് ചെങ്കോട്ടയിലും ആദ്യമായി വന്ദേമാതരം ചൊല്ലി. ഈ വേളയിലാണ് കോഴിക്കോട്ടെ വിവാദം.

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങില്‍ വന്ദേമാതരം ചൊല്ലുമോ എന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിഡി സതീശന്‍ പങ്കെടുത്ത ചടങ്ങില്‍ ദേശീയഗാനം മാത്രമാണ് ആലപിച്ചത്. ഇതിനെതിരെ ബിജെപി രംഗത്തുവന്നു. മുസ്ലിം ലീഗിനെ ചാരിയാണ് സര്‍ക്കാരിനെ അവര്‍ വിമര്‍ശിച്ചത്. പാണക്കാട് തങ്ങളുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് എന്ന് ബിജെപി നേതാക്കള്‍ വിമര്‍ശിക്കുന്നു.

അതേസമയം, ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. വന്ദേമാതരം ആലപിക്കാത്തതിനെതിരെ തൃശൂരും കാസര്‍കോടും ബിജെപിയുടെ പ്രതിഷേധം നടന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ ആദ്യം വന്ദേമാതരം ആലപിച്ചു. ശേഷം മേയര്‍ വിവി രാജേഷ് ദേശീയ പതാക ഉയര്‍ത്തി. ഈ വേളയിലാണ് ദേശീയഗാനം ആലപിച്ചത്.

തൃശൂരില്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ പ്രതിഷേധിക്കുന്നതിലൂടെ ബിജെപി ഈ ദിവസത്തിന്റെ പവിത്രത കളങ്കപ്പെടുത്തി എന്ന് മന്ത്രി ഒവി ജനീഷ് പറഞ്ഞു. അവര്‍ക്ക് സ്വാതന്ത്ര്യം നേടുന്നതില്‍ പങ്കിലാത്തതിനാലായിരിക്കാം ഇങ്ങനെ തോന്നുന്നത് എന്നും അദ്ദേഹം പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+