കോഴിക്കോട് മെഡിക്കല്‍ കോളജ് തീപിടിത്തം; ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു: കെട്ടിടം സീല്‍ ചെയ്തു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിന്റെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തെതതുടര്‍ന്ന് ഹെല്‍പ് ഡെസ്‌ക്് ആരംഭിച്ചു. തീപിടിത്തമുണ്ടായ കെട്ടിടത്തിലുണ്ടായിരുന്ന മുഴുവന്‍ രോഗികളെയും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
തീപിടിത്തത്തില്‍ പുക ശ്വസിച്ച് മൂന്ന് പേര്‍ മരിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതു നിഷേധിക്കുകയാണ്. അത്യാവശ്യ സേവനങ്ങള്‍ക്കായും രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടുന്നതിനും ഈ ഹെല്‍പ്പ് ഡെസ്‌ക് നമ്പറിലേക്ക് വിളിക്കാം. 7356657221

മെഡിക്കല്‍ കോളജില്‍ സംഭവിച്ചത് യുപിഎസ് റൂമിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിനു ശേഷമേ കാര്യങ്ങള്‍ സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടം പൂര്‍ണമായും പൊലീസ് സീല്‍ ചെയ്തു. സംഭവത്തില്‍ വിവിധ തലത്തിലുള്ള വിശദ അന്വേഷണങ്ങള്‍ ഇന്നു നടക്കും.












Click it and Unblock the Notifications