Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടിത്തം: 3 പേരുടെ മരണകാരണം പുകയല്ല

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാ​ഗത്തിലെ തീപിടിത്തത്തിന് പിന്നാലെ മരിച്ച മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. പുക ശ്വസിച്ചതിനെ തുടർന്നല്ല ഇവരുടെ മരണം എന്നാണ് റിപ്പോർട്ട്. ​ഗോപാലൻ, സുരേന്ദ്രൻ, ഗംഗാധരൻ എന്നിവരുടെ പോസ്റ്റ് മോർട്ടാണ് പുറത്ത് വന്നത്. ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധനയ്ക്ക് അയ്ക്കും.

മൂന്ന് പേരും വിവിധ രോ​ഗങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണ്. കാൻസർ, ലിവർ സിറോസിസ്, ന്യമോണിയ എന്നീ രോ​ഗങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണ് മരിച്ച മൂന്ന് പേർ. ഇവർ നേരത്തെ തന്നെ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ള ആളുകളായിരുന്നു. ശ്വാസകോശത്തിൽ പുകയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

kozhikode

എമർജൻസി മെഡിസിൻ വിഭാഗത്തിൽ സ്ഥാപിച്ചിരുന്ന എം ആർ ഐ മെഷീൻറെ യു പി എസ് മുറിയിൽ നിന്നാണ് പുക ഉയർന്നതെന്നും 2026 ഒക്ടോബർ മാസം വരെ വാറണ്ടി ഉള്ളതാണ് എം ആർ ഐ മെഷീനും യു പി എസും (ഫിലിപ്സിൻറെ മെഷീൻ). ഫിലിപ്സ് നിയോഗിച്ച ഏജൻസി തന്നെയാണ് യു പി എസിൻറേയും മെയിൻറനൻസ് നടത്തുന്നതും. 6 മാസത്തിൽ ഒരിക്കൽ ഇവ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി അവർ ഫിലിപ്സിന് റിപ്പോർട്ട് നൽകും. മെഡിക്കൽ കോളേജിനും കോപ്പി നൽകും. ആ റിപ്പോർട്ട് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയർ സൂക്ഷിക്കുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി വീണ ജോർ‌ജ് പറഞ്ഞു.

വീണ ജോർജ് പങ്കുവെച്ച കുറിപ്പ്:

കോഴിക്കോട് മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഇന്നലെ പൊട്ടിത്തെറി ശബ്ദം കേട്ടതും പുക ഉയർന്നതുമായ സംഭവത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പുന:സ്ഥാപിച്ചു. 6 നിലകളിലും പൂർണമായും ഗ്രൗണ്ട് ഫ്ളോറിൽ ഭാഗീകമായും വൈദ്യുതി പുന:സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗം സന്ദർശിച്ച ശേഷം ചേർന്ന അവലോകന യോഗത്തിൽ എടുത്ത തീരുമാനം കൂടിയാണിത്.

എമർജൻസി മെഡിസിൻ വിഭാഗത്തിൽ സ്ഥാപിച്ചിരുന്ന എംആർഐ മെഷീൻറെ യുപിഎസ് മുറിയിൽ നിന്നാണ് പുക ഉയർന്നത്. 2026 ഒക്ടോബർ മാസം വരെ വാറണ്ടി ഉള്ളതാണ് എംആർഐ മെഷീനും യുപിഎസും (ഫിലിപ്സിൻറെ മെഷീൻ). ഫിലിപ്സ് നിയോഗിച്ച ഏജൻസി തന്നെയാണ് യുപിഎസിൻറേയും മെയിൻറനൻസ് നടത്തുന്നതും. 6 മാസത്തിൽ ഒരിക്കൽ ഇവ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി അവർ ഫിലിപ്സിന് റിപ്പോർട്ട് നൽകും. മെഡിക്കൽ കോളേജിനും കോപ്പി നൽകും. ആ റിപ്പോർട്ട് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയർ സൂക്ഷിക്കുന്നുണ്ട്.

സംഭവത്തിൻറെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. യുപിഎസ് റൂമിലേക്കുള്ള പ്രവേശനങ്ങളും പരിശോധിക്കും. ഫോറൻസിക് വിഭാഗത്തിൻറെ പരിശോധന തുടരുകയാണ്.
1. സാങ്കേതിക അന്വേഷണത്തിലൂടെ സംഭവത്തിൻറെ കാരണം കൃത്യമായി കണ്ടെത്തണം. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും.
2. ഇതേസമയം എമർജൻസി വിഭാഗത്തിൽ രോഗീ പരിചരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ ആരോഗ്യ വിദഗ്ധരുടെ സംഘം സമഗ്ര അന്വേഷണം നടത്തും.

3. 151 രോഗികളെയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്ന് മറ്റിടങ്ങളിലേക്ക് മാറ്റിയത്. 114 പേരെ മെഡിക്കൽ കോളേജിലെ തന്നെ മറ്റ് ബ്ലോക്കുകളിലേക്ക് മാറ്റി. 12 പേർ ജനറൽ ആശുപത്രിയിലാണ്. എമർജൻസി വിഭാഗത്തിൽ എത്തിയ 25 പേർ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് പോയി. എല്ലാവർക്കും കൃത്യമായി ചികിത്സ ലഭിക്കുന്നു എന്നത് ഡോക്ടർമാരുടെ സംഘം ഉറപ്പാക്കും.

4. എമർജൻസി ചികിത്സ ആവശ്യമുള്ളവർക്ക് ബീച്ച് ആശുപത്രി കാഷ്വാലിറ്റിയിൽ അതുറപ്പാക്കും.
5. മെഡിക്കൽ കോളേജിലെ പഴയ കാഷ്വാലിറ്റി സജ്ജമാക്കി നാളെ രാവിലെ മുതൽ അടിയന്തര ചികിത്സ അവിടെ ഉറപ്പാക്കുന്നതാണ്. സംഭവം ഉണ്ടായ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പൂർണതോതിൽ പ്രവർത്തനസജ്ജമാകും.
വൈദ്യുതി പുന:സ്ഥാപിച്ച സർജറി സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നും ഇപ്പോൾ എടുത്ത ചിത്രങ്ങളും രാവിലെ നടത്തിയ സന്ദർശനത്തിൻറെ ചിത്രങ്ങളും പങ്കുവയ്ക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+