മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നടന്ന ദുരന്തത്തിന് സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ് കാരണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈ ദുരന്തം സർക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമാണെന്നും പൂർണമായി പരാജയപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പിന്റെ അലംഭാവം സംസ്ഥാനത്ത് തുടരുകയാണെന്നും, കേരളം "നമ്പർ വൺ" എന്ന് അവകാശപ്പെടുന്ന മന്ത്രി ഈ സംഭവത്തിന് മറുപടി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് മെഡിക്കൽ കോളേജ് ഒരുകാലത്ത് ഏഷ്യയിലെ മികച്ച ആശുപത്രികളിലൊന്നായിരുന്നു. എന്നാൽ, അവിടെ അഞ്ച് പേർ മരിക്കാനിടയായ ഈ ദുരന്തം അതീവ ഗൗരവമുള്ളതാണ്. ആരോഗ്യവകുപ്പോ ജില്ലാ ഭരണകൂടമോ ഈ ദുരന്തസമയത്ത് ഫലപ്രദമായി ഇടപെട്ടില്ല. കോഴിക്കോടുകാരായ മന്ത്രിമാർ പോലും ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തിയില്ല, അവരുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലായിരുന്നുവെന്നും സുരേന്ദ്രൻ വിമർശിച്ചു. സർക്കാർ ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുത്തത് കേന്ദ്ര സർക്കാരിന്റെ ക്ഷണപ്രകാരമായിരുന്നു, സംസ്ഥാന സർക്കാരിന്റെ ഔദാര്യത്തിലല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പ്രോട്ടോകോൾ അനുസരിച്ചാണ് രാജീവ് ചന്ദ്രശേഖർ വേദിയിൽ എത്തിയത്. എന്നാൽ, ജോൺ ബ്രിട്ടാസ്, വിൻസെന്റ്, റഹീം തുടങ്ങിയവർ പിന്നീട് എത്തിയപ്പോൾ അത് വിമർശകർ ശ്രദ്ധിച്ചില്ല.
രാജീവ് ചന്ദ്രശേഖർ "ഭാരത് മാതാ കി ജയ്" എന്ന് വിളിച്ചത് മുദ്രാവാക്യമല്ല, മുഖ്യമന്ത്രി പിണറായി വിജയനൊഴികെ എല്ലാവരും വിളിക്കുന്ന ഒരു ആഹ്വാനമാണ്. എന്നാൽ, മന്ത്രി വി.എൻ. വാസവൻ എൽഡിഎഫിന്റെ മുദ്രാവാക്യം വിളിച്ചപ്പോൾ ബിജെപി അധ്യക്ഷനെ വിമർശിച്ചവർ മൗനം പാലിച്ചു. മന്ത്രി മുഹമ്മദ് റിയാസിന് "മരുമോൻ" എന്ന നിലയിൽ മാത്രം വേദിയിൽ ഇരിക്കാൻ അവകാശമില്ലെന്നും അദ്ദേഹത്തിന്റെ വിഷമം എല്ലാവർക്കും മനസിലാകുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ അവലോകന യോഗങ്ങളിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പങ്കെടുക്കുന്നതുപോലെയല്ല പ്രധാനമന്ത്രിയുടെ ചടങ്ങുകൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം ആത്മഹത്യാപരമായ തീരുമാനമാണ് എടുത്തതെന്നും, വി.ഡി. സതീശൻ തന്റെ "ബുദ്ധിശൂന്യത" വീണ്ടും തെളിയിച്ചുവെന്നും സുരേന്ദ്രൻ വിമർശിച്ചു. കേരളത്തിന്റെ അഭിമാനമായ ഈ ചടങ്ങിൽ നിന്ന് വിട്ടുനിന്ന യുഡിഎഫിന്റെ നിലപാട് "മഹാ മണ്ടത്തരം" ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications