മിഠായിത്തെരുവ് ഇനി മാനെജര്‍ നിയന്ത്രിക്കും; മെഡിക്കല്‍ കോളെജ് റൂട്ടില്‍ പഞ്ചിങ് സ്റ്റേഷന്‍
കോഴിക്കോട്: മിഠായി തെരുവിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ സ്ട്രീറ്റ് മാനേജറെ നിയമിക്കാനും അടിക്കടി അപകടമുണ്ടാവുന്ന മെഡിക്കൽ കോളജ് റൂട്ടിൽ പഞ്ചിങ്ങ് സേ്റ്റഷൻ സ്ഥാപിക്കാനുമുള്ള ട്രാഫിക് റഗുലേറ്ററി കമ്മററിയുടെ തീരുമാനങ്ങൾക്ക് നഗരസഭാ കൗണ്‍സിലിന്റെ അംഗീകാരം. നഗരത്തിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന ലോറികൾ കുടുക്കിട്ട് പൂട്ടും. സ്ട്രീറ്റ് മാനേജർക്കും പൊലീസ് ഉദ്യോഗസ്ഥനും വേണ്ടി മിഠായി തെരുവ് എസ്.കെ. പൊറ്റക്കാട്ട് പ്രതിമക്ക് സമീപം ബൂത്ത് നിർമ്മിക്കും.
ഭിന്നശേഷിക്കാർക്ക് തെരുവിൽ മുച്ചക്ര വാഹനം ഏർപ്പെടുത്തും. ഇപ്പോൾ സർവീസ് നടത്തുന്ന ബഗ്ഗീസിൽ ഭിന്ന ശേഷിക്കാർക്ക് സൗജന്യ യാത്രയും അനുവദിക്കും. അനധികൃത പരസ്യ ബോർഡുകൾ നീക്കാനും അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാനും പൊലീസുമായി ചേർന്ന് സംയുക്ത പരിശോധന നടത്താനും തീരുമാനമായി.

തൊണ്ടയാട് പഞ്ചിങ്ങ് സേ്റ്റഷൻ പണിയാൻ ആർ.ടി.ഒയെ ചുമതലപ്പെടുത്താനും അവിടെ സി.സി.ടി.വി കാമറ സ്ഥാപിക്കാനും അനുമതി നൽകി. ലോറി പാർക്കിങ്ങ് പ്രശ്നം പരിഹരിക്കാൻ കോയ റോഡിലും മീഞ്ചന്ത ബസ്സ്റ്റാൻറ് നിർമിക്കാനുള്ള സ്ഥലവും ഉപയോഗിക്കും. മീഞ്ചന്തയിൽ ബസ്സ്റ്റാൻറ് നിർമാണം തടസപ്പെടുമെന്നതിനാൽ അവിടത്തെ ലോറി പാർക്കിങ്ങ് നീക്കം ഒഴിവാക്കണമെന്ന ബി.ജെ.പി നേതാവ് നമ്പിടി നാരായണെൻറ വിയോജിപ്പോടെയാണ് തീരുമാനം കൗൺസിൽ അംഗീകരിച്ചത്.
കോഴിക്കോടിനെ കേരളത്തിലെ ആദ്യ ഡിജിറ്റൽ നഗരമാക്കി മാറ്റാനായി മൊെബെൽ ഡാറ്റ കുറഞ്ഞ സ്ഥലങ്ങളിൽ 25 മീറ്റർ വരെ ഉയരമുള്ള ഹൈമാസ്റ്റ്പോൾ സ്ഥാപിക്കാൻ താത്പര്യ പത്രം പുതിയ നിബന്ധനകളോടെ ക്ഷണിക്കാൻ യോഗം തീരുമാനിച്ചു. സിറ്റി സാനിറ്റേഷൻ കരട് പ്ലാൻ കൗൺസിലിൽ അവതരിപ്പിച്ചു. മീഞ്ചന്ത മേൽപ്പാലത്തിന് താഴെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് പ്രദേശത്തെ വയോജനങ്ങൾക്ക് കൂടി ഉപകാരപ്പെടും വിധം സൗഹൃദ സദനം പണിയാൻ അനുമതി വേണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications