Get Updates
Get notified of breaking news, exclusive insights, and must-see stories!

റെജീന ഭാവനയായി,പ്രണയവിവാഹം!ഒടുവില്‍ 3 പെണ്‍മക്കളുമായി റെയില്‍വേ ട്രാക്കില്‍ ജീവിതം അവസാനിപ്പിച്ചു

വയനാട്ടില്‍ മരപ്പണിക്ക് പോയ രാജേഷ്, റെജീനയുമായി പ്രണയത്തിലാകുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു.

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് പുതിയങ്ങാടിയില്‍ അമ്മയും മൂന്നു പെണ്‍മക്കളും ട്രെയിന്‍ തട്ടി മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മലപ്പുറം തിരൂരങ്ങാടിയില്‍ താമസിക്കുന്ന ഭാവന എന്ന യുവതിയെയും മൂന്നു പെണ്‍കുട്ടികളെയുമാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരൂരങ്ങാടി സ്വദേശിയായ പടിഞ്ഞാറ്റിന്‍ പുത്തന്‍വീട് രാജേഷാണ് ഭാവനയുടെ ഭര്‍ത്താവ്. മരപ്പണിക്കാരനായ രാജേഷിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ഭാര്യയും മക്കളും ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത്. വയനാട് പടിഞ്ഞാറത്തറയാണ് മരിച്ച ഭാവനയുടെ സ്വദേശം. വയനാട്ടില്‍ മരപ്പണിക്ക് പോയ രാജേഷ്, റെജീന എന്ന ഭാവനയുമായി പ്രണയത്തിലാകുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹത്തിന് ശേഷമാണ് റെജീന മതം മാറി ഭാവന എന്ന പേര് സ്വീകരിച്ചത്.

ഒടുവില്‍ വിവാഹവും...

ഒടുവില്‍ വിവാഹവും...

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ രാജേഷ് വയനാട്ടില്‍ ഭാവനയുടെ വീട്ടില്‍ ജോലി പോയിരുന്നു. ഇതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. പ്രണയം കടുത്തതോടെ യുവതി വീട് വിട്ടിറങ്ങി രാജേഷിനെ വിവാഹം കഴിച്ചു. വിവാഹത്തിന് ശേഷമാണ് മുസ്ലീമായിരുന്ന റെജീന മതംമാറുന്നതും ഭാവന എന്ന പേര് സ്വീകരിക്കുന്നതും.

മൂന്നു പെണ്‍കുട്ടികള്‍..

മൂന്നു പെണ്‍കുട്ടികള്‍..

വിവാഹത്തിന് ശേഷം കഴിഞ്ഞ 14 വര്‍ഷമായി രാജേഷും കുടുംബവും തിരൂരങ്ങാടി മമ്പുറത്താണ് താമസിക്കുന്നത്. ഇവര്‍ക്ക് മൂന്നു പെണ്‍കുട്ടികളാണുണ്ടായിരുന്നത്.

മദ്യപിച്ച് വഴക്കിടുമായിരുന്നെന്നും...

മദ്യപിച്ച് വഴക്കിടുമായിരുന്നെന്നും...

വിവാഹത്തിന് ശേഷം ഭര്‍ത്താവ് രാജേഷ് ഭാവനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത വീടുകാരോട് ഭാവന സംസാരിക്കുന്നത് പോലും രാജേഷിന് ഇഷ്ടമല്ലായിരുന്നില്ലത്രേ. അതിനിടെ, രാജേഷ് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കിടാറുണ്ടായിരുന്നെന്നും പറയുന്നുണ്ട്.

അമ്മയും മൂന്ന് പെണ്‍മക്കളും...

അമ്മയും മൂന്ന് പെണ്‍മക്കളും...

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അമ്മയെയും മൂന്ന് പെണ്‍കുട്ടികളെയും കോഴിക്കോട് പുതിയങ്ങാടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.

ചൂണ്ടുവിരലിലെ മഷി...

ചൂണ്ടുവിരലിലെ മഷി...

മരിച്ചവര്‍ ആരാണെന്ന് വളരെ വൈകിയാണ് പോലീസിന് തിരിച്ചറിയാനായത്. മരിച്ച ഭാവനയുടെ ചൂണ്ടുവിരലിലെ മഷിയാണ് മരിച്ചവര്‍ മലപ്പുറത്തുള്ളവരാണോ എന്ന സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തിരൂരങ്ങാടിയില്‍ താമസിക്കുന്ന യുവതിയും മക്കളുമാണ് മരിച്ചതെന്ന് പോലീസിന് തിരിച്ചറിയാനായത്.

ഭര്‍ത്താവിനെ വിശദമായി ചോദ്യം ചെയ്യും...

ഭര്‍ത്താവിനെ വിശദമായി ചോദ്യം ചെയ്യും...

മരിച്ചവരെ തിരിച്ചറിഞ്ഞെങ്കിലും സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജേഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+