ഐസിസില്‍ ഒരു മലയാളി കൂടി... കോഴിക്കോട്ടെ പ്രശസ്ത കുടുംബാംഗം?
കോഴിക്കോട്: ഐസിസില്‍ ഒരു മലയാളി കൂടി ചേര്‍ന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും മലബാറിലെ ഒരു പ്രശസ്ത കുടുംബത്തിലെ അംഗമാണെന്നും ആണ് റിപ്പോര്‍ട്ടുകള്‍.
ജിഹാദി ജോണിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രവാസികളെ കാണിച്ച ആള്‍ തന്നെയാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ഐസിസിലെ പ്രമുഖരില്‍ ഒരാളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റിയാബ് എന്നാണ് ഇയാളുടെ പേരെന്നാണ് റിപ്‌പോര്‍ട്ടുകള്‍. കോഴിക്കോട്ടെ അതസമ്പന്നമായ ഒരു മുസ്ലീം കുടുംബത്തിലെ അംഗമാണ് ഇയാള്‍.

അത് സത്യം തന്നെ
കോഴിക്കോട് സ്വദേശിയ്ക്ക് ഐസിസുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് വിവരം.

ഐസിസില്‍ ചേര്‍ന്നു
ഇയാള്‍ ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുകയാണെന്നാണ് വിവരം. ഇപ്പോള്‍ സിറിയയില്‍ ഉണ്ടെന്ന് പറയപ്പെടുന്നു.

സൗദിയില്‍ നിന്ന്
ജോലിയ്ക്കായി സൗദി അറേബ്യയില്‍ പോയതാണ് ഇയാള്‍. അവിടെ നിന്നാണ് ഐസിസുമായി ബന്ധപ്പെടുന്നത്.

സൗദി പിടിച്ചു
ഇയാളുടെ ഐസിസ് ബന്ധം സൗദി അറേബ്യ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇയാള്‍ സിറിയയിലേയ്ക്ക് കടന്നത് എന്നാണ് റിപ്പോര്‍ട്ട്.

പേര് റിയാബ്
റിയാബ് എന്നാണ് ഇയാളുടെ പേര് എന്ന് പറയപ്പെടുന്നു. കോഴിക്കോട് ജില്ലയിലെ പ്രശസ്തരായ ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ട്.

ജിഹാദി ജോണ്‍
ഐസിസിലെ ആരാച്ചാര്‍ ആയ ജിഹാദി ജോണിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇയാള്‍ പല പ്രവാസികള്‍ക്കും കാണിച്ചുകൊടുത്തിട്ടുണ്ടെന്ന് പറയുന്നു.

ഐസിസിലെ പ്രമുഖനോ?
ഐസിസിലെ വെറും ഒരു പ്രവര്‍ത്തകന്‍ മാത്രമല്ല ഇയാള്‍ എന്നാണ് റിപ്പോര്‍ട്ട്. ജിഹാദി ജോണിനൊപ്പമുള്ള ചിത്രങ്ങള്‍ തന്നെ ഇതിന് തെളിവായി പറയാവുന്നതാണ്.

കസ്റ്റഡിയില്‍ ആയവര്‍
റിയാബുമായി ബന്ധം പുലര്‍ത്തിയതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കസ്റ്റഡിയില്‍ ആയവരെ യുഎഇ പിടികൂടി നാട്ടിലേക്കയച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ രണ്ട് പേരുടേയും കുടുംബത്തേയും മടക്കിയയച്ചതായി പറയപ്പെടുന്നു.

പാലക്കാട്ടെ പത്രപ്രവര്‍ത്തകന്‍
പാലക്കാട് സ്വദേശിയായ പത്രപ്രവര്‍ത്തകന്‍ അബു താഹിര്‍ ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നതായി നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ക്ക് റിയാബുമായി ബന്ധമുണ്ടോ എന്നും അന്വേഷിയ്ക്കുന്നുണ്ട്.

ഞെട്ടിപ്പിയ്ക്കുന്ന വിവരം
ഇതുവരെ ആറ് മലയാളികളെയാണ് യുഎഇ ഐസിസ് ബന്ധത്തിന്റെ പേരില്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ചത്. എന്നാല്‍ അവരില്‍ ആര്‍ക്കും ഇതുവരെ അത്തരത്തിലുള്ള ബന്ധങ്ങള്‍ ഉള്ളതായി കണ്ടെത്താനയിട്ടില്ല.












Click it and Unblock the Notifications