വി വസീഫ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്; പുതുക്കി പണിത് കമ്മിറ്റി; വികെ സനോജ് തുടരും
പത്തനംതിട്ട: ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റായി വി. വസീഫിനെ തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ് വസീഫ്. നിലവിൽ ഇദ്ദേഹം ഡി വൈ എഫ് ഐ ജോയിന്റ് സെക്രട്ടറി ആയി ചുമതല വഹിക്കുകയാണ്.
അതേസമയം, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയായി വി കെ സനോജ് തുടരും. ഈ സ്ഥാനത്തേക്ക് സനോജിനെ തിരഞ്ഞെടുത്തിട്ടുണ്ട് അധികനാളായിട്ടില്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ. റഹീം ദേശീയ പ്രസിഡന്റായി ആയി ചുമതല ഏറ്റിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ ഒഴിവിലേക്കാണ് സനോജിനെ തിരഞ്ഞെടുത്തത്.

ട്രഷററായി എസ്.ആർ അരുൺ ബാബുവിനെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി 25 പേരും 90 അംഗ സംസ്ഥാന കമ്മറ്റി അംഗങ്ങളും ഉൾപ്പെടെ പുതിയ ഡി വൈ എഫ് ഐ കമ്മിറ്റിയക്ക് രൂപം നൽകി. എസ്. സതീഷ്, ചിന്താ ജെറോം, കെ.യു. ജെനീഷ് കുമാര്‍ എന്നിവർ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവായി.
Recommended Video

എന്നാൽ, സംസ്ഥാന സമിതിയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ അംഗത്തെ ഉള്‍പ്പെടുത്തി എന്നത് വലിയ ശ്രദ്ധ നേടി. ചങ്ങാനശേരി സ്വദേശി ആയ ലയ മരിയ ജെയ്‌സന ആയിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സമതിയില്‍ ഇടം നേടിയത് ട്രാന്‍സ് വനിത.
എന്നാൽ, ചിന്തോ ജെറോമിനേയും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. സി പി എം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയ ചിന്തയ്ക്ക് ഡി വൈ എഫ് ഐ പ്രസിഡന്റ് പദവി നല്‍കുന്നത് ഇരട്ട പ്രമോഷനാകും എന്ന വിലയിരുത്തലിലാണ് തഴഞ്ഞത്. ഡി വൈ എഫ് ഐ കമ്മിറ്റിയക്ക് രൂപം നൽകിയതോടെ ബുധനാഴ്ച പത്തനംതിട്ടയില്‍ ആരംഭിച്ച പാർട്ടി സംസ്ഥാന സമ്മേളനം സമാപിച്ചു.












Click it and Unblock the Notifications