കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സ്ഥാനാര്‍ഥി ജയിലിന് പുറത്തേക്ക്; ഉപാധിയോടെ ജാമ്യം, കോഴിക്കോട് പ്രചാരണം ശക്തമാക്കും

Google Oneindia Malayalam News

കൊച്ചി: ശബരിമല കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.

ദര്‍ശനത്തിനെത്തിയ 52കാരിയെ തടഞ്ഞുവെന്ന കേസിലാണ് പ്രകാശ് ബാബു ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്. മറ്റു പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സാഹചര്യത്തില്‍ തനിക്കും ജാമ്യം വേണമെന്ന പ്രകാശ് ബാബുവിന്റെ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

Adv

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ് പ്രകാശ് ബാബു. ഇദ്ദേഹം ജയിലില്‍ നിന്ന് ഇറങ്ങുന്നതോടെ പ്രചാരണം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.

മൂന്നുമാസത്തേക്ക് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. രണ്ടുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യവും കോടതി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് മന്ത്രിയുടെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ വൈറല്‍, പാമ്പ് മോഡല്‍!! കൂടെ പ്രവര്‍ത്തകരുംകോണ്‍ഗ്രസ് മന്ത്രിയുടെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ വൈറല്‍, പാമ്പ് മോഡല്‍!! കൂടെ പ്രവര്‍ത്തകരും

കേസില്‍ നേരത്തെ പത്തനംതിട്ട റാന്നി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് പ്രകാശ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. വധശ്രമം, നിരോധനാജ്ഞ ലംഘിച്ചു, അന്യായമായി സംഘടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സ്ഥാനാര്‍ഥി ജയില്‍ മോചിതനാകുന്നതോടെ ശക്തമായ പ്രചാരണത്തിന് ബിജെപി കോഴിക്കോട് മണ്ഡലത്തില്‍ തുടക്കമിടുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.

English summary
Kozhikode NDA candidate Prakash Babu got bail in Sabarimala Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X