Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ വൈറസ്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്ന 3 പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെ​ഗറ്റീവ് ആണെന്ന് പരിശോധനയിൽ‌ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജിലെ വി ആർ ഡി എൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനഫലം നെ​ഗറ്റീവ് ആയതിനാൽ ഇവരുടെ സാംപിളുകൾ പൂണെയിലേക്ക് അയക്കില്ല.

അതേസമയം, നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്ന് കേന്ദ്ര സംഘങ്ങൾ ഇന്ന് ഡൽഹയിൽ നിന്ന് എത്തും. പൂണം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധന സംഘവും ഐ സി എം ആറിൽ നിന്നുള്ള സംഘവും കോഴിക്കോട് എത്തും. പകർച്ച വ്യാധി പ്രതിരോധ വിദ​ഗ്ധരടങ്ങുന്നതാണ് കോഴിക്കോട് എത്തുന്ന സംഘം.

Nipah

അതേസമയം, കോഴിക്കോട് ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. ആയഞ്ചേരി പഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ മരുതോങ്കര പ‍ഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ പഞ്ചായത്തിലെ 1,2,20 വാർഡുകൾ, കുറ്റ്യാടി പഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി പഞ്ചായത്തിലെ 5,6,7,8,9 വാർഡുകൾ, വില്യാപ്പള്ളി പഞ്ചായത്തിലെ 6,7 വാർഡുകൾ, കാവിലുംപാറ പഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകളും ആണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.

കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ:

ഇവിടെ നിന്ന് അകത്തേക്കോ ,പുറത്തേക്കോ യാത്ര അനുവദിക്കില്ല
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം വിൽക്കും
കടകൾ രാവിലെ 7 മുതൽ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കൂ
മരുന്ന് കടകൾക്കും ആരോ​ഗ്യ കേന്ദ്രങ്ങൾക്കും ആരോ​ഗ്യ കേന്ദ്രങ്ങൾക്കും സമയ നിയന്ത്രണമില്ല

തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിവും മിനിമം ജീവനക്കാർ മാത്രം.സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല ബാങ്കുകൾ, സ്കൂൾ, അങ്കണവാടികൾ എന്നിവ തുറക്കില്ല

തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും പരമാവധി ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കണം. പൊതുപ്രവേശന റോഡുകളിലൂടെ വാഹന ​ഗതാ​ഗതം നിരോധിക്കും

വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാർ മാത്രം സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ തുറക്കില്ല

തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും പരമാവധി ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കണം. പൊതുപ്രവേശന റോഡുകളിലൂടെ വാഹന ഗതാഗതം നിരോധിക്കും.
സാമൂഹിക അകലം പാലിക്കണം, മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+