കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടെത്തുന്ന ആരും വിശന്നിരിക്കരുത്; ഓപ്പറേഷന്‍ സുലൈമാനി വ്യാപിപ്പിക്കുന്നു

Google Oneindia Malayalam News

കോഴിക്കോട്: വിശക്കുവര്‍ക്ക് ഭക്ഷണം ഒരുക്കി കനിവിന്റെ നല്ലപാഠം പകര്‍, ജില്ലയുടെ അഭിമാന പദ്ധതി ഓപ്പറേഷന്‍ സുലൈമാനി കൂടുതല്‍ വിപുലമാക്കുന്നു. നഗരത്തില്‍ എത്തുന്ന ആരും പട്ടിണി കിടക്കേണ്ടി വരരുത് എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ സുലൈമാനി പദ്ധതി ആരംഭിച്ചത്. ജില്ലയെ 13 സോണുകളായി തിരിച്ച് 15 ഓളം വിതരണ കൗണ്ടറുകളില്‍ നിന്നായി എണ്‍പതിനായിരത്തില്‍ പരം കൂപ്പണുകള്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു.

വില്ലേജ് ഓഫിസുകള്‍, താലൂക്ക് ഓഫിസ്, കലക്ട്രേറ്റ്, തെരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകള്‍ തുടങ്ങിയവ വഴിയാണ് വിശക്കുന്നവര്‍ക്കുള്ള കൂപ്പണ്‍ വിതരണം. ഇവ നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട അന്‍പതോളം ഹോട്ടലുകളില്‍ നല്‍കിയാല്‍ ഭക്ഷണം സൗജന്യമായി ലഭിക്കും.

uv jose


പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി കോഴിക്കോട് കോട്ടപ്പറമ്പ് ഹോസ്പിറ്റലില്‍ കൂപ്പണ്‍ വിതരണ കേന്ദ്രം ജില്ലാ കളക്ടര്‍ യു.വി.ജോസ് ഉദഘാടനം ചെയ്തു. വടകര, കുറ്റ്യാടി, ബാലുശേരി തുടങ്ങിയ സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലും കൂപ്പണുകള്‍ വിതരണം ചെയ്തു. ഒരു മാസത്തിനകം ഈ കേന്ദ്രങ്ങളിലും സ്ഥിരമായി കൂപ്പണുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിക്കും.

ഉദഘാടനചടങ്ങില്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.കെ.സി രമേശ്, ഡപ്യൂട്ടി സൂപ്രണ്ട് ടി. മോഹന്‍ദാസ്, ഹോസ്പിറ്റല്‍ ആര്‍.എം.ഒ സുചരിത എം. എം, കെ.എച്.ആര്‍.എ. ജില്ലാ പ്രസിഡന്റ് പി.വി.സുഹൈല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ഷമീര്‍, സിറ്റി മേഖല പ്രസിഡന്റ് മുകുന്ദന്‍ ശരവണ, സെക്രട്ടറി അനീഷ്, ട്രഷറര്‍ ഹമീദ് ടോപ്‌ഫോം, ജിഗേഷ് മൊടുവില്‍, ബിജു മലബാര്‍, ഗിരീഷ്, ഫസല്‍, ഫില്‍ഹാദ,് ശക്തിധരന്‍, രാജേഷ്, ജയേന്ദ്രന്‍, ഡോ.അജിത, തുടങ്ങിയവര്‍ സംബന്ധിച്ചു.

Photo; കോട്ടപ്പറമ്പ് ആശുപത്രിയിൽ ഓപ്പറേഷൻ സുലൈ മാനി യുടെ പുതിയ കൗണ്ടർ ഉദ്ഘാടനത്തിന് ജില്ലാ കലക്ടർ യു.വി. ജോസ് എത്തിയപ്പോൾ

English summary
kozhikode operation sulimani expanding to other places too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X