കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രിയില്‍ നാട്ടുകാരെ വിറപ്പിച്ച 'അജ്ഞാതന്‍' പിടിയില്‍; ലക്ഷ്യം പീഡനം, വീട്ടമ്മ കണ്ടതോടെ കുടുങ്ങി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നാട്ടുകാരെയും പോലീസിനെയും ഒരുപോലെ വട്ടംകറക്കി രാത്രിയില്‍ കറങ്ങി നടന്ന അജ്ഞാന്‍ ഒടുവില്‍ പിടിയില്‍. വാതിലില്‍ മുട്ടുക, പൈപ്പ് തുറന്നിടുക, വീടുകള്‍ക്ക് കല്ലെറിയുക തുടങ്ങി നാട്ടുകാരെ പേടിപ്പെടുത്തുന്ന എല്ലാ വേലകളും ഒപ്പിച്ച യുവാവിനെയാണ് പോലീസ് തന്ത്രപൂര്‍വം കുടുക്കിയത്. കള്ളനെ പിടിക്കാന്‍ നാട്ടുകാര്‍ ഉറക്കം കളഞ്ഞ് സംഘടിച്ചതോടെ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളെല്ലാം ലംഘിക്കപ്പെടുമെന്ന് പോലീസ് ഭയപ്പെട്ടിരുന്നു.

ഒടുവില്‍ പോലീസ് തന്നെ രംഗത്തിറങ്ങാമെന്ന് കരുതിയതോടെയാണ് കള്ളന്‍ വലയിലായത്. ഇയാളുടെ ലക്ഷ്യം മോഷണമല്ലെന്നും പീഡനമായിരുന്നുവെന്നും പോലീസ് തിരിച്ചറിഞ്ഞു. അടുപ്പം കാണിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. വിശദാംശങ്ങള്‍ ഇങ്ങനെ....

ജനങ്ങളുടെ ഉറക്കം കെടുത്തി

ജനങ്ങളുടെ ഉറക്കം കെടുത്തി

കോഴിക്കോട് ബേപ്പൂര്‍, മാറാട് ഭാഗങ്ങളില്‍ ജനങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന സംഭവത്തിലാണ് യുവാവ് പിടിയിലായത്. പയ്യാനക്കല്‍ സ്വദേശി മുല്ലത്ത് വീട്ടില്‍ ആദര്‍ശ് എന്ന 22കാരനാണ് പിടിയിലായത്. ഒരു മാസത്തോളമായി ഇയാള്‍ രാത്രിയില്‍ പല തരത്തില്‍ നാട്ടുകാരെ പേടിപ്പിക്കുന്നു.

കള്ളന്റെ ലക്ഷ്യം മോഷണമല്ല

കള്ളന്റെ ലക്ഷ്യം മോഷണമല്ല

നാട്ടുകാര്‍ ഉറക്കം കളഞ്ഞ് കാത്തിരുന്ന 'കള്ളന്റെ' ലക്ഷ്യം മോഷണമല്ലെന്ന് പോലീസിന് ബോധ്യയമായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു ഉദ്ദേശം. ഇതോടെ പോസ്‌കോ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. പ്രതിയെ റിമാന്റ് ചെയ്യുകയും ചെയ്തു.

 ശ്രദ്ധ തിരിക്കാന്‍

ശ്രദ്ധ തിരിക്കാന്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രതി അടുപ്പമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാത്രി പുറത്തിറങ്ങിയിരുന്നതത്രെ. പല ഭാഗങ്ങളിലെത്തി വാതിലില്‍ മുട്ടുകയും കല്ലെറിയുകയും അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്യും. ആളുകളുടെ ശ്രദ്ധ തിരിക്കലായിരുന്നു ലക്ഷ്യം.

പ്രതിയുടെ കലാപരിപാടികള്‍

പ്രതിയുടെ കലാപരിപാടികള്‍

പല വീടുകള്‍ക്കും മുന്നിലെ പൈപ്പുകള്‍ പ്രതി തുറന്നിടും. റോഡരികിലെ വീടുകള്‍ക്ക് കല്ലെറിയും. ഇതിനായി ബൈക്കില്‍ വരുമ്പോള്‍ തന്നെ കല്ലുകള്‍ കരുതിയിരുന്നു. ശല്യം സഹിക്കവയ്യാതായതോടെ നാട്ടുകാര്‍ കള്ളനെ പിടിക്കാന്‍ റോഡിലിറങ്ങിയിരുന്നു. ലോക്ക് ഡൗണ്‍ ലംഘിക്കപ്പെടുമെന്ന ആശങ്ക പരന്നതോടെ പോലീസ് ദൗത്യം ഏറ്റെടുത്തു.

പ്ലാനിങ് പൊളിയുന്നു

പ്ലാനിങ് പൊളിയുന്നു

നാട്ടില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ആളുകള്‍ കള്ളനെ പിടിക്കാന്‍ പുറത്തിറങ്ങുകയും ചെയ്യുന്ന വേളയില്‍ പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്താമെന്നാണ് പ്രതി കരുതിയത്. കള്ളനെ പിടിക്കാന്‍ രംഗത്തിറങ്ങരുത് എന്ന് മാറാട് പോലീസ് ഇന്‍സ്‌പെക്ടര്‍ നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതു പ്രകാരം ആരും റോഡിലിറങ്ങിയില്ല.

കുളിമുറിയില്‍ ഒളിച്ചു

കുളിമുറിയില്‍ ഒളിച്ചു

പ്രതി തന്റെ പതിവ് പരിപാടികള്‍ക്ക് എത്തിയപ്പോള്‍ ആരെയും റോഡില്‍ കണ്ടില്ല. ഇതോടെ എന്തോ പന്തികേടുണ്ടെന്ന് പ്രതിക്ക് ബോധ്യമായി. തുടര്‍ന്നാണ് ഒരു വീടിന്റെ കുളിമുറിയില്‍ കയറി ഒളിച്ചിരുന്നത്. ഈ സമയം വന്ന വീട്ടമ്മ പ്രതിയെ കണ്ടു ബഹളം വച്ചു. ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു.

സിസിടിവി പരിശോധിച്ചപ്പോള്‍

സിസിടിവി പരിശോധിച്ചപ്പോള്‍

വീട്ടമ്മയില്‍ നിന്ന് പോലീസ് വിവരം തേടി. സിസിടിവി പരിശോധിച്ചു. പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പിടികൂടാനെത്തിയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പോക്‌സോ വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യം ലഭിക്കില്ലെന്ന ഉറപ്പായി.

English summary
Kozhikode Police arrested Youth on theft charge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X