സെൻട്രൽ ജയിലിൽ നിന്ന് പ്രതികളുമായി വന്ന പോലീസ് ബസും ഇന്നോവയും കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്
കോഴിക്കോട്: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതികളുമായി വന്ന പോലീസ് ബസ് അപകടത്തിൽ പെട്ടു. കൊയിലാണ്ടിയിൽ വെച്ച് പോലീസ് ബസും ഇന്നോവ കാറും ആണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് 3.30ന് കൊയിലാണ്ടി, ദേശീയ പാതയിൽ കൃഷ്ണ തിയേറ്ററിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.
മലപ്പുറം എആർ ക്യാമ്പിൽ നിന്ന് പ്രതികളുമായി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പോയി തിരിച്ചുവരികയായിരുന്ന പോലീസുകാർ സഞ്ചരിച്ച ബസ് ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്നോവ കാർ വടകര ഭാഗത്തേക്ക് പോവുകയായിരുന്നു.

അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഇന്നോവ കാറിലെ ഡ്രൈവർ വണ്ടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു കട്ടർ ഉപയോഗിച്ചാണ് കാറിൽ നിന്ന് പുറത്തെടുത്തത്.












Click it and Unblock the Notifications