കലയുടെ മാമാങ്കത്തെ വരവേല്‍ക്കാന്‍ കോഴിക്കോട് ഒരുങ്ങി
കോഴിക്കോട്: കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാമാമാങ്കത്തിന് ആതിഥ്യമരുളാന്‍ കോഴിക്കോട് ഒരുങ്ങി. കോഴിക്കോട്ടുകാര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് കൗമാര കലോത്സവത്തിനായി. സന്തോഷത്തോടെയാണ് കലോത്സവത്തിനെ കോഴിക്കോട്ടുകാര്‍ സ്വാഗതം ചെയ്യുന്നത്. അതിനായി അവര്‍ ഗംഭീരമായ വിരുന്നും ഒരുക്കുന്നുണ്ട്.
കോഴിക്കോടിന്റെ രുചിയും സ്‌നേഹവും കരുതിവച്ചു ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് കോഴിക്കോട്ടുകാര്‍. ഈ മാസം 15നാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദി ഉയരാന്‍ പോകുന്നത്. ജനുവരി പതിനഞ്ചു മുതല്‍ ഒരാഴ്ച കോഴിക്കോട് ഉത്സവലഹരിയില്‍ ആയിരിക്കും. ഇത് ആറാം തവണയാണ് കലോത്സവം കോഴിക്കോടിന്റെ മണവും രുചിയും ആസ്വദിക്കാന്‍ എത്തുന്നത്.

സ്‌കൂള്‍ കലോത്സവത്തിന് ഒട്ടേറെ തവണ കിരീടം സ്വന്തമാക്കിയതും കോഴിക്കോടു തന്നെയാണ്. ഇത്തവണയും കോഴിക്കോടിന്റെ മണ്ണില്‍ ആവേശത്തിന്റെ തിരയിളക്കം കാണാം. കഴിഞ്ഞ കലോത്സവത്തിലും കഴിവു തെളിയിച്ച കോഴിക്കോട്ടുകാര്‍ക്ക് ഇടയിലാണ് കലാമാമാങ്കത്തിന്റെ തിരശ്ശീല ഉയരാന്‍ പോകുന്നത്.
കോഴിക്കോടിന്റെ സാംസ്‌കാരിക കൂട്ടായ്മകളും കലാപ്രേമികളും അതിഥികളെ സ്വാഗതം ചെയ്യാന്‍ തയ്യാറായി കഴിഞ്ഞു. കലാസ്വാദകര്‍ക്ക് കോഴിക്കോടിലേക്ക് പോകാന്‍ വളരെ സന്തോഷമാര്‍ന്ന കാര്യമാണ്. അതിഥികള്‍ക്ക് കലയോടൊപ്പം പ്രിയപ്പെട്ടത് കോഴിക്കോടിന്റെ രുചികള്‍ തന്നെയാണ്. ഇത്തവണയും കലോത്സവം വന്‍ വിജയമാക്കാന്‍ കോഴിക്കോട്ടുകാരോടൊപ്പം മറ്റു ജില്ലക്കാരും തയ്യാറായി ക്കഴിഞ്ഞു.












Click it and Unblock the Notifications