ശരീരത്തിലെ വിഷം പുറത്തു കളയാൻ ഗോമൂത്രം, മറവി രോഗത്തിന് പാൽ, സർക്കാർ സ്ഥാപനത്തിന്റെ പുതിയ കണ്ടെത്തൽ

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: പശുവിനെ മഹത്വവൽക്കരിച്ച് കേരള സർക്കാർ സ്ഥാപനമായ കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ വാർത്താ കുറിപ്പ്. ദിവസവം ഒരു ഗ്ലാസ് പാൽ കുടിച്ചാൽ മറവി രോഗം ഇല്ലാതാക്കാം. പശുവിൻ മൂത്രത്തിന് ശരീരത്തിലെ വിഷം പുറത്തു കളയാനുള്ള കഴിവുണ്ട്. തുടങ്ങിയവയാണ് വാർത്താക്കുറിപ്പുലുള്ളത്. മേഖലാ ശാസ്ത്ര കേന്ദ്രം സംഘടിപ്പിച്ച ഗോദാനം മഹാദാനം പദ്ധതിയെക്കുരിച്ച് വിശദീകരിക്കുന്ന വാർത്താക്കുറിപ്പിലാണ് ഇത്തരത്തിൽ പശുവിനെ മഹത്വ വൽക്കരിക്കുന്ന പ്രസ്താവനകളുള്ളത്.

പശുവളർത്തൽ പ്രോത്സാഹിപ്പിക്കുക, പശുമൂത്രത്തിന്റെ ഔഷധ ഗുണങ്ങൾ പ്രചരിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്ര കേന്ദ്രം ഇങ്ങനെയൊരു പരിപാടി എന്തിനാണ് നടത്തുന്നതെന്നാണ് എല്ലാവരും ചേദിക്കുന്നത്. സൂര്യനു കീഴിലുള്ള എന്തും ശാസ്ത്രമാണ്. പ്രകൃതിയിലെ എല്ലാ ജീവികളും, പശു ഉൾപ്രപെടെ ശാസ്ത്രത്തിന്റെ ഭാഗമാണെന്ന് മേഖല ശാസ്ത്ര കേന്ദ്രം വിഎസ് രാമചന്ദ്രൻ പറഞ്ഞെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

മറവി രോഗത്തിന് പശുവിൻ പാൽ

മറവി രോഗത്തിന് പശുവിൻ പാൽ

ജൈവകൃഷി പ്രചരിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ശാന്തിനികേതൻ എന്ന സംഘടനയുമായി ചേർന്നാണ് മേഖലാ ശാസ്ത്ര കേന്ദ്രം ഗോദാന പരിപാടി നടത്തിയത്. പശുവിൻ പാലിൽ ബിറ്റാമിൻ ബി12 ധാരാളമുണ്ട്. മറവി രോഗത്തെ മാറ്റാൻ ഇതുമതിയെന്നാണ്, ശാന്തി നികേതൻ ഡയറക്ടർ ഷാജു ഭായിയും മേഖല ശാസ്ത്ര കേന്ദ്രം ഡയറക്ടറും ചേർന്നിറക്കിയ വാർത്താ കുറിപ്പിലുള്ളത്.

പ്രകൃതിയെ കുറിച്ചുള്ള ബോധം കൂടി വേണം

പ്രകൃതിയെ കുറിച്ചുള്ള ബോധം കൂടി വേണം

മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും മുഴുകിയിരിക്കുന്ന പുതിയ തലമുറ പ്രകൃതിയുടെ അടിസ്ഥാന സങ്കൽപ്പങ്ങളെ കുറിച്ച് അജ്ഞരാണ്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വികസനം നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രകൃതിയെ കുറിച്ചുള്ള ബോധം കൂടി വേണമെന്ന് കോഴിക്കോട് മേഖല ശാസ്ത്ര കേന്ദ്രം ഡയറക്ടർ പറയുന്നു.

കാൻസറിന് പശു മൂത്രം

കാൻസറിന് പശു മൂത്രം

വേദങ്ങളിലും ഉപനിഷത്തുക്കളിലും അഷ്ടാംഗഹൃദയത്തിലും സഹസ്രയോഗത്തിലും പശുവിന്റെ വിശുദ്ധിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. കാൻസറിനെ പോലും ഭേദമാക്കാനുള്ള ഔഷധമൂല്യമുണ്ട്, പശുവിൻ മൂത്രത്തിനെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

താരങ്ങൾ പശുവിൻ മൂത്രത്തോട് കടപ്പെട്ടിരിക്കുന്നു!

താരങ്ങൾ പശുവിൻ മൂത്രത്തോട് കടപ്പെട്ടിരിക്കുന്നു!

ചലച്ചിത്ര താരങ്ങളുടെ ഗ്ലാമറിന് അവർ കടപ്പെട്ടിരിക്കുന്നത് പശുവിൻ മൂത്രത്തോടാണ്. വിപണിയിൽ ലഭ്യമായ ഫെയ്സ് ക്രീമുകളിലെല്ലാം ഒരു ചേരുവ പശുവിൻ മൂത്രമാണെന്നാണ് പറയുന്നതെന്നും പത്രക്കുറിപ്പിൽ വിശധീകരിക്കുന്നു. പശുവിവാദവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് മന്ത്രിസഭയിലെ ഒരു സർക്കാർ സ്ഥാപനം ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചതെന്നതാണ് പലരും ഉറ്റുനോക്കുന്ന കാര്യം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kozhikode regional science center about cow

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്