'നടന്നത് അതിരുവിട്ട ആഘോഷം, നിയന്ത്രിക്കാന്‍ സ്കൂൾ അധികൃതർ തയ്യാറാകണം' - ആർടിഒ
കോഴിക്കോട്: സെന്‍റ് ഓഫ് ആഘോഷങ്ങള്‍ക്കിടെ വിദ്യാർത്ഥികൾ ക്യാംപസിനകത്ത് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ പ്രതികരിച്ച് കോഴിക്കോട് ആർടിഒ. സ്കൂൾ അധികൃതരിൽ നിന്നും ഗുരുതരമായ വീഴ്ച്ച ഉണ്ടായി എന്നാണ് ആർടിഒയുടെ ആരോപിച്ചത്.
അതിര് വിട്ട ആഘോഷം സ്കൂൾ മൈതാനത്ത് നടന്നത്. എന്നാൽ, സംഭവത്തിൽ സ്കൂൾ അധികൃതർ ഇടപെട്ട് മുന്നോട്ട് വന്നില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായതെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസിനോടാണ് കോഴിക്കോട് ആർടിഒ പി ആർ സുമേഷാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇത്തരം അതിരുവിട്ട ആഘോഷ പരിപാടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രിക്കാന്‍ അധികൃതർ തയ്യാറാകണം. ഇത്തരം വിഷയത്തിൽ കർശനമായി ഇടപെടണം എന്നും അദ്ദേഹം നിർദ്ദേശിച്ചു. ജെസിബി ഡ്രൈവറുടെയും വിദ്യാർത്ഥികളുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയുകയും പിഴ ഈടാക്കുകയും ചെയ്യും എന്നും പരിശോധനകളും നടപടിയും തുടരും എന്നും ആർടിഒ ആർ സുമേഷ് വ്യക്തമാക്കി.
'ഒരാളുടെ ശരീരത്തിന് മുകളിൽ കൂടി വാഹനം കയറിയിറങ്ങേണ്ട സാഹചര്യമായിരുന്നു. ആ ഒരു ദൃശ്യത്തോട് കൂടി ആണ് വൈറൽ വീഡിയോ അവസാനിക്കുന്നത്. വാഹനമോടിച്ച എല്ലാ കുട്ടികൾക്കും ലൈസൻസ് ഉണ്ട്. രൂപ മാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ചത് കുറ്റമാണ്. ഇതിന് പിഴ ഈടാക്കാൻ സാധിക്കും. വാഹനങ്ങൾക്ക് രൂപമാറ്റം ഉണ്ടാക്കുന്നത് അനുവദിനീയമല്ല. കുട്ടികൾ ഇത്തരം പ്രവണതകൾക്ക് എന്തുകൊണ്ട് തയ്യാറാകുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് .
ആറ് മാസം വരെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടകരമായി വണ്ടിയോടിച്ചു, വാഹനമോടിച്ച് സാഹസിക പ്രകടനങ്ങൾ നടത്തി എന്നിവ ചുമത്തി കേസ് എടുക്കാം. 10000 രൂപയ്ക്ക് മുകളിൽ പിഴ ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെയാണ് കുട്ടികൾ വാഹനമോടിച്ചത് എങ്കിൽ ഒരു വർഷം വരെ വാഹനം പിടിച്ച് ഇടാൻ സാധിക്കും. രജിസ്ട്രേഷൻ റദ്ദാക്കി വാഹനം പിടിച്ച് ഇടാനുള്ള വകുപ്പ് മോട്ടോർ വാഹന വകുപ്പിന് കീഴിൽ ഉണ്ട്. രക്ഷിതാക്കളാണ് സത്യത്തിൽ നിയമ നടപടിക്ക് വിധേയരാകുന്നത്. കോളേജ് അധികൃതരാണ് കുട്ടികളെ ഇത്തരം കാര്യങ്ങൾ ബോധ്യപ്പെടുത്തി മുന്നിലേക്ക് വരേണ്ടതാണ്' - അദ്ദേഹം പറഞ്ഞു.
മലബാർ ക്രിസ്ത്യന്‍ കോളേജ് ഹയർ സെക്കണ്ടറി സ്കൂളിലും മുക്കം കള്ളന്‍തോട് എംഇഎസ് കോളേജിലെയും ആഘോഷ പരിപാടികളാണ് അതിര് കടന്നത്. കോളജ് ഗ്രൗണ്ടില്‍ കാറുകളും ബൈക്കുകളും അമിത വേഗതയില്‍ കുട്ടികൾ ഓടിക്കുകയാണ് ചെയ്തത്. തുടർന്ന് അപകടവും ഉണ്ടായി. അഭ്യസ പ്രകടനങ്ങൾക്ക് പിന്നാലെ ബൈക്കില്‍ നിന്ന് തെറിച്ച് കുട്ടികൾ വീണിരുന്നു. എന്നാൽ, പരിക്ക് സാരമുള്ളതല്ല. മുക്കം കള്ളന്‍തോട് എംഇഎസ് കോളേജിലാകട്ടെ ജെസിബി അടക്കമുളള വാഹനങ്ങളിലായിരുന്നു വിദ്യാർത്ഥികളുടെ ആഘോഷം നടന്നത്. മോട്ടോര്‍വാഹന വകുപ്പ് പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തു. ജെസിബി ഉൾപ്പെടെ ഒന്‍പത് വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു.
ഓടുന്ന ബസില്‍ വിദ്യാർഥികൾ ബിയര്‍ പാര്‍ട്ടി ആഘോഷം നടത്തിയ വീഡിയോ വൈറലായി മാറിയിരിക്കുന്നു. വൈറലായ വീഡിയോയ്ക്ക് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടില്‍ ഓടുന്ന ബസിൽ സ്‌കൂൾ വിദ്യാർഥികൾ മദ്യപിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.
സോഷ്യൽ മീഡിയയിലെ വീഡിയോ വിദ്യാർത്ഥികളിലൊരാൾ പകർത്തിയതാണെന്നാണ് കരുതുന്നത്. വിദ്യാർത്ഥികളും ഒരു കുപ്പി ബിയർ തുറന്ന് കുടിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ഒരു കൂട്ടം പെൺകുട്ടികളും ആൺകുട്ടികളും ഇതിൽ ഉൾപ്പെടുന്നു. ചെങ്കൽപട്ടിലെ ഒരു സർക്കാർ സ്കൂളിൽ നിന്നുള്ളവരാണ് എല്ലാ വിദ്യാർത്ഥികളും എന്നാണ് വിവരം.
പുറത്ത് വന്ന വീഡിയോ പഴയ വീഡിയോ ആണെന്ന് കരുതിയിരുന്നു. എന്നാൽ, പിന്നീട് സംഭവം നടന്നതായി തെളിഞ്ഞു. സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ തിരുക്കഴുകുന്ദ്രത്ത് നിന്ന് തച്ചൂരിലേക്കുള്ള ബസിലാണ് ബിയര്‍ പാര്‍ട്ടി നടത്തിയത്.
സംഭവം പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയും വിദ്യാര്‍ത്ഥികളെ കണ്ടെത്തി താക്കീത് നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുകയാണെന്ന് ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണം പൂർത്തിയായാൽ ഉചിതമായ കൂടുതല്‍ നടപടിയുണ്ടാകും എന്നാണ് സൂചന.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications