കോഴിക്കോട് സാമൂതിരി അന്തരിച്ചു
കോഴിക്കോട്: കോഴിക്കോട് സാമൂതരി മാനവിക്രമന്‍ രാജ അന്തരിച്ചു. 94 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെത്തുടര്‍ന്ന്‌കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
2013 മാര്‍ച്ച മാസത്തിലാണ് മാനവിക്രമന്‍ രാജ കോഴിക്കോട് സാമൂതിരിയായി സ്ഥാനമേറ്റത്. സാമൂതിരി പികെഎസ് രാജയുടെ മരണത്തിന് ശേഷമാണ് ഇദ്ദേഹം ചുമതലയേറ്റത്.

തിരുവണ്ണൂര്‍ പുതിയകോവിലകം അംഗമാണ് മാനവിക്രമന്‍ രാജ. പികെ ചെറിയ അനുജന്‍ രാജ എന്നാണ് അറിയപ്പെട്ടിരുന്നത്.
രാജകുടുംബാംഗമായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു മാനവിക്രമന്‍ രാജ. വിദേശകാര്യമന്ത്രാലയത്തിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ചെക്കോസ്ലോവാക്യിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നാണ് വിരമിച്ചത്.












Click it and Unblock the Notifications