കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോലം മാറി കോഴിക്കോടിന്റെ മിഠായിത്തെരുവ്; ഉദ്ഘാടനം 23ന്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അടിമുടി രൂപവും ഭാവവും മാറി നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടനം ഡിസംബര്‍ 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മാനാഞ്ചിറ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിന് സമീപം വൈകിട്ട് 7 മണിക്ക് നടക്കുന്ന പരിപാടിയില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. എക്‌സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ എ.പ്രദീപ് കുമാര്‍, ഡോ.എം.കെ. മുനീര്‍, വി.കെ.സി. മമ്മദ്‌കോയ, എ.കെ. ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി. ജോസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

തുലാം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ പഠനത്തില്‍ മിടുക്കര്‍: സ്വഭാവത്തിലും ആരെയും ആകര്‍ഷിക്കും!! തുലാം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ പഠനത്തില്‍ മിടുക്കര്‍: സ്വഭാവത്തിലും ആരെയും ആകര്‍ഷിക്കും!!

സാഹിത്യകാരന്മാരായ എം.ടി. വാസുദേവന്‍ നായര്‍, യു.എ. ഖാദര്‍, ചരിത്രകാരന്‍ എം.ജി.എസ്. നാരായ തുടങ്ങിയവരെ ആദരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് ദിവസം ഗസലും പഴയ ചലച്ചിത്രഗാനങ്ങളും കോര്‍ത്തിണക്കിയ മിഠായിതെരു സംഗീതോത്സവം അരങ്ങേറും.

smstreet

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കോര്‍പറേഷനില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ എ. പ്രദീപ കുമാര്‍ എം.എല്‍.എ, ഡോ.എം.കെ. മുനീര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു.വി. ജോസ്, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, ഡോ.എ.വി. പ്രകാശ്, സി.പി. ഹമീദ്, പി.ടി ആസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Kozhikode SM Street inauguration on 23rd December
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X