കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി: കടുത്ത വേനല്‍ തുടരുന്നു

  • By Neethu
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ കടുത്ത വേനല്‍ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി നീട്ടി നല്‍കി.

നേരത്തെ മെയ് എട്ട് വരെയായിരുന്നു അവധി നല്‍കിയിരുന്നത്. ജില്ലയിലെ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 അവധി

അവധി


കടുത്ത വേനല്‍ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ എന്‍ പ്രശാന്ത് അവധി പ്രഖ്യാപിച്ചു. മെയ് എട്ട് വരെയായിരുന്നു ആദ്യം അവധി പ്രഖ്യാപിച്ചിരുന്നത്.

 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍


സിബിഎസ്ഇ, ഐസിഎസ്ഇ, സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ തുടങ്ങീ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 നടപടി

നടപടി

ജില്ലാ ഭരണകൂടത്തിന്റെ നിയനം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞിട്ടുണ്ട്.
അവധികള്‍ പ്രഖ്യാപിച്ചിരുന്നു

അവധികള്‍ പ്രഖ്യാപിച്ചിരുന്നു


ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് കോട്ടയം. തിരുവനന്തപുരം ജില്ലകളിലെ സ്‌കൂളുകള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് രണ്ട് ദിവസം മുന്‍പ് മഴ പെയ്തത് ചൂട് കുറയുന്നതിന് കാരണമായി.

English summary
kozhikode summer school off extend for one week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X