നികുതിപിരിവ്: കോഴിക്കോടിന് ചരിത്രനേട്ടം - 100 ശതമാനം നികുതി പിരിച്ചെടുത്തത് 55 ഗ്രാമപഞ്ചായത്തുകള്‍

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: 2017-18 വര്‍ഷത്തെ വസ്തു നികുതി പിരിവില്‍ 85-60% തുക പിരിച്ചെടുത്ത് കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകള്‍ സംസ്ഥാനത്ത് ആറാം സ്ഥാം നേടി. സംസ്ഥാന ശരാശരി 83.75 ശതമാനമാണ്. ജില്ലയില്‍ വസ്തു നികുതി ഇനത്തില്‍ പിരിച്ചെടുക്കേണ്ട 39.64 കോടി രൂപയില്‍ 33.91 കോടി രൂപയാണ് പഞ്ചായത്തുകള്‍ പിരിച്ചെടുത്തത്. 70 പഞ്ചായത്തുകളില്‍ 55 പഞ്ചായത്തുകള്‍ 100 ശതമാനം തുക പിരിച്ചെടുത്തു ചരിത്രം കുറിച്ചു. 100 ശതമാനം തുക പിരിച്ചെടുത്ത പഞ്ചായത്തുകളുടെ എണ്ണത്തില്‍ ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ്.

 collectorate

ചരിത്രത്തിലാദ്യമായാണ് ജില്ല നികുതി പിരിവില്‍ ഈ നേട്ടം കൈവരിക്കുന്നത്. പഞ്ചായത്ത് ജീവനക്കാരടേയും ഭരണസമിതി അംഗങ്ങളുടേയും രാപ്പകല്‍ മറ കഠിനാധ്വാനത്തിന്റെയും ചിട്ടയായ പ്രവര്‍ത്തനത്തിന്റെയും പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിന്റെ മുഴുവന്‍ സമയ മേല്‍ നോട്ടത്തിന്റയും വകുപ്പിന്റെയും പൂര്‍ണ്ണ പിന്തുണയുടെയും ഫലമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് വിലയിരുത്തപ്പെടുന്നു.

അവധി ദിവസങ്ങളില്‍ പോലും തുറന്നു പ്രവര്‍ത്തിച്ചാണ് പഞ്ചായത്തുകള്‍ നികുതി പിരിവ് നടത്തിയത്. കുടിശ്ശിക തുക ഏപ്രില്‍ 30 നകം പിരിച്ചെടുക്കുന്നതിന് പഞ്ചായത്തുകള്‍ തയ്യാറെടുപ്പ് തുടങ്ങികഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം ഏപ്രില്‍ 17 ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.


ഇത് ആസിഫയുടെ വസ്ത്രങ്ങളാണ്, അവളുടെ സ്കൂള്‍ബാഗ് ആണ്... അവളുടെ അമ്മയാണ്; കൊന്നുകളഞ്ഞല്ലോടാ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
55 villages in kozhikode earns 100 percent tax returning

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്