മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണം; സാധനങ്ങൾ എടുത്തില്ല; സിസിടിവികള്‍ തകര്‍ത്തു
വടകര: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം. ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മല്‍താഴ ദാമോദരന്‍ - പ്രേമലത ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷ്ടാക്കള്‍ കയറിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്‍പതിനും പതിനൊന്നിനും ഇടയിൽ ആയിരുന്നു സംഭവം നടന്നത്. മോഷ്ടാക്കൾ വാതില്‍ തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു. പിന്നാലെ വീട്ടിലെ സാധനങ്ങള്‍ പുറത്തേക്ക് വാരി വലിച്ചിട്ടു. വീട്ടിലെ സിസിടിവി ക്യാമറകള്‍ മോഷ്ടാക്കൾ തകർത്തു. ഇതിലെ റെക്കോര്‍ഡര്‍ കൊണ്ടു പോവുകയും ചെയ്തിരുന്നു.

അതേസമയം, മോഷ്ടാക്കൾ വീട്ടില്‍ നിന്ന് വിലപിടിപ്പുളള സാധനങ്ങൾ ഒന്നും മോഷണം പോയിട്ടില്ല എന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ സഹോദരിയാണ് പ്രേമലത.
Recommended Video
എന്നാൽ, ഈ വീടിന് സമീപത്തെ കല്ലേരി രാമദാസന്റെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണവും 8000 രൂപയും മോഷണം പോയിരുന്നു. വീട്ടുകാര്‍ ഉത്സവത്തിന് പോയ സമയത്താണ് മോഷണം നടന്നിരുന്നത്. റൂറല്‍ പൊലീസ് മേധാവി എ. ശ്രീനിവാസ് പരിശോധന നടത്തി. ചോമ്പാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.












Click it and Unblock the Notifications