Get Updates
Get notified of breaking news, exclusive insights, and must-see stories!

കിസ് ഇന്‍ ദി സ്ട്രീറ്റ്; വരുന്നു ചുംബന സമരം കോഴിക്കോട്ടും

കോഴിക്കോട്: കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പേ സംഘാടകര്‍ കേരളത്തിലെ മറ്റൊരു നഗരത്തില്‍ ചുംബന സമരത്തിന് അരങ്ങൊരുക്കുന്നു. സദാചാര പോലീസ് അക്രമം നടന്ന കോഴിക്കോട് തന്നെയാണ് പ്രതിഷേധക്കാര്‍ ചുംബന സമരത്തിനായി ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മറൈന്‍ ഡ്രൈവിലെ ചുംബനസമരം പോലീസും സദാചാര ഗുണ്ടകളും അടിച്ചൊതുക്കിയതിന് പിന്നാലെ കേരളത്തിലെ പലയിടങ്ങളിലും ചുംബനസമരം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് നടക്കുന്ന ചുംബന സമരത്തിന് കിസ് ഓഫ് ലവ് എന്ന പേരുമാറ്റി കിസ് ഇന്‍ ദി സ്ട്രീറ്റ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്

kiss-of-lave-page
പേരുപോലെ തെരുവില്‍ നടക്കുന്ന ചുംബന പരിപാടിയാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. ഒരു പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിക്കാതെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഒരേസമയം കിസ് ഓഫ് സ്ട്രീറ്റ് പരിപാടി സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് സെമിനാറുകളും ചര്‍ച്ചകളും സാംസ്‌കാരിക സമ്മേളനങ്ങളും നടത്താന്‍ പരിപാടിയുണ്ട്.

പതിവുപോലെ ഫേസ്ബുക്കില്‍ കൂടിയാണ് പ്രചരണം നടത്തുക. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ ഏഴിന് പരിപാടി നടത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടന്ന ചുംബന സമരത്തിന് പിന്നില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായിരുനെന്ന് പോലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കോഴിക്കോട്ടെ ചുംബന സമരത്തിനെതിരെ പോലീസ് നിരീക്ഷണം കര്‍ശനമാക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+