കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുവിന്‍, പങ്കെടുക്കുവിന്‍... ഇതാ ഡിങ്കമതത്തിന്റെ ആദ്യ മഹാ സമ്മേളനം, കോഴിക്കോട്

Google Oneindia Malayalam News

കോഴിക്കോട്: ലോകത്ത് അസംഖ്യം മതങ്ങളുണ്ട്, വിശ്വാസ രീതികളും ദൈവങ്ങളുമുണ്ട്. എന്നാല്‍ അവയുടെ കൂട്ടത്തില്‍ ഒന്നാകാതെ ഒരു പുതിയ മതം കേരളത്തില്‍ ഉദയംചെയ്തിട്ട് അധിക നാള്‍ ആയിട്ടില്ല!

അതാണ് ഡിങ്കമതം. ഡിങ്കനാണ് ഡിങ്കമതത്തിന്‍റെ ദൈവം. കപ്പയാണ് വിശിഷ്ട ഭക്ഷണം. ചുവന്ന ജെട്ടിയാണ് ഔദ്യോഗിക വസ്ത്രം. എന്നാല്‍ ഡിങ്കമതം സഹിഷ്ണുതയുടെ മാത്രം മതമാണ്. മതം എന്ന് കേള്‍ക്കുന്പോള്‍ ചിലര്‍ മുഖം ചുളിയ്ക്കുമെന്നറിയാം.. എന്നാലിത് നിങ്ങളുദ്ദേശിയ്ക്കുന്ന മതം അല്ല കേട്ടോ...

അങ്ങനെ ലോകത്തെ ആദ്യ ഡിങ്കമത സമ്മേളനത്തിന് കോഴിക്കോട് സാക്ഷ്യം വഹിയ്ക്കാന്‍ പോവുകയാണ്. മാര്‍ച്ച് 20 ന് ഉച്ചയ്ക്ക് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വച്ചാണ് ലോകത്തിലെ ആദ്യ ഡിങ്കമത മഹാസമ്മേളനം നടക്കാന്‍ പോകുന്നത്. എന്താണ് ഡിങ്കമത സമ്മേളനം...? കേട്ടിട്ടുണ്ടോ... കണ്ടിട്ടുണ്ടോ...?

അതി പ്രാചീന മതം, ആദിമ മതം

അതി പ്രാചീന മതം, ആദിമ മതം

ലോകത്തിലെ അതിപ്രാചീന മതം, ആദിമ മതം എന്നൊക്കെയാണ് ഡിങ്കമതത്തെക്കുറിച്ച് വിശ്വാസികള്‍(?) പറയുന്നത്! റോമാക്കരാരുടെ ആക്രമണ ഫലമായിട്ടാണത്രെ ഡിങ്കമതം തകരുന്നത്!

മറ്റ് മതങ്ങളുടെ തകര്‍ച്ച

മറ്റ് മതങ്ങളുടെ തകര്‍ച്ച

ശാസ്ത്രം വളര്‍ച്ച പ്രാപിച്ചപ്പോള്‍ മറ്റ് മതങ്ങള്‍ തകര്‍ന്ന് തുടങ്ങുകയും ഡിങ്കമതം മാത്രം യുക്തിഭദ്രതയോടെ ശക്തമായി ഉയിര്‍ത്തെഴുന്നേറ്റു എന്നാണ് പറയുന്നത്.

ലോകം ശാസ്ത്രത്തിന് പിന്നാലെ...

ലോകം ശാസ്ത്രത്തിന് പിന്നാലെ...

ലോകം ശാത്രത്തിന് പിന്നാലെ, ശാസ്ത്രം ഡിങ്കോയിസ്റ്റുകള്‍ക്കൊപ്പം- ഇത്തരം ഒരു മുദ്രാവാക്യവും ഇപ്പോള്‍
ഡിങ്കമതക്കാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

ആക്ഷേപഹാസ്യം

ആക്ഷേപഹാസ്യം

മേല്‍പറഞ്ഞതെല്ലാം ആക്ഷേപ ഹാസ്യത്തിന്റെ ഉത്തമോദാഹരണങ്ങളാണ്. ലോകത്തെ മതങ്ങള്‍ സ്വയം അവകാശപ്പെടുന്ന കാര്യങ്ങളില്‍ ചിലത്. അതിനെയെല്ലാം വെല്ലുന്ന അവകാശ വാദങ്ങളാണ് പരിഹാസ രൂപേണ ഡിങ്കോയിസ്റ്റുകള്‍ മുന്നോട്ട് വയ്ക്കുന്നത്.

ആദ്യമായി

ആദ്യമായി

ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സ്‌മേളനം ഡിങ്കോയിസ്റ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിയ്ക്കുന്നത്. വ്യത്യസ്തമായ പരിപാടികളും ഉണ്ട്.

പരിപാടികള്‍

പരിപാടികള്‍

പ്രാര്‍ത്ഥനയോടെ തന്നെ തുടക്കം. പിന്നെ ആമുഖ പ്രസംഗം, കപ്പപ്പാട്ട്, ജീവന്റെ ഉത്പത്തി, ഡിങ്കോപനിഷത്ത്, വ്യാഖ്യാനം, ചക്കയേറ്, നയപ്രഖ്യാപനം, അവകാശ സമരം.

ഒരു സര്‍പ്രൈസ്

ഒരു സര്‍പ്രൈസ്

ഏറ്റവും ഒടുവില്‍ ഒരു സര്‍പ്രൈസ് കൂടി ഉണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്. അതെന്താണെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും.

English summary
Kozhikode to host world's first fink Religious meeting on March 20.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X