മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ 'ഷോ' കാണിച്ച എസ്ഐയ്ക്ക് സസ്പെന്ഷന്
കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അനാവശ്യമായി അറസ്റ്റ് ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായ പിഎം വിമോദിനെയാണ് സസ്പെന്റ് ചെയ്തത്. ഡിജിപി ലോക്നാഥ് ബെഹ്റ സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കി.
ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജിനേയും ക്യാമറമാന് അഭിലാഷിനേയും ഡിഎസ്എന്‍ജി എന്‍ജിനീയര്‍ അരുണിനേയും ഡ്രൈവര്‍ പ്രകാശിനേയും ആയിരുന്നു വിമോദ് രാവിലെ അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് ഡിഎസ്എന്‍ജി വാഹനം തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ ബിനുരാജിനേയും ഏഷ്യാനെറ്റ് സംഘത്തേയും വലിച്ചിഴച്ച് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു ഇയാള്‍.

എസ്ഐയെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റുമെന്ന് രാവിലെ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍ തനിയ്ക്ക് ഉത്തരവ് ലഭിച്ചില്ലെന്ന് പറഞ്ഞായിരുന്നു എസ്ഐ വീണ്ടും പരാക്രമം കാണിച്ചത്. പേരും വിലാസവും എഴുതിയെടുത്തതിന് ശേഷം പുറത്ത് വിട്ടാല്‍ മതി എന്ന് പറഞ്ഞാണ് ബിനുരാജിനെ എസ്ഐ സ്റ്റേഷനകത്തേയ്ക്ക് വലിച്ചിഴച്ചത്. പോലീസ് വിചാരിച്ചാല്‍ എന്ത് ചെയ്യാനാകും എന്ന് കാണിച്ച് തരാം എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ഇത് ചെയ്തത്.
തുടര്‍ന്ന് ബിനുരാജും സംഘവും സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പോലീസ് സ്റ്റേഷന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തി ചര്‍ച്ച നടത്തി. സ്ഥലത്തെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എസ്ഐയെ ന്യായീകരിച്ച് സംസാരിച്ചത് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications