കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ 'ഷോ' കാണിച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അനാവശ്യമായി അറസ്റ്റ് ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ പിഎം വിമോദിനെയാണ് സസ്‌പെന്റ് ചെയ്തത്. ഡിജിപി ലോക്നാഥ് ബെഹ്റ സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കി.

ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജിനേയും ക്യാമറമാന്‍ അഭിലാഷിനേയും ഡിഎസ്എന്‍ജി എന്‍ജിനീയര്‍ അരുണിനേയും ഡ്രൈവര്‍ പ്രകാശിനേയും ആയിരുന്നു വിമോദ് രാവിലെ അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് ഡിഎസ്എന്‍ജി വാഹനം തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ ബിനുരാജിനേയും ഏഷ്യാനെറ്റ് സംഘത്തേയും വലിച്ചിഴച്ച് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു ഇയാള്‍.

Kozhikode Town Station

എസ്‌ഐയെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റുമെന്ന് രാവിലെ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍ തനിയ്ക്ക് ഉത്തരവ് ലഭിച്ചില്ലെന്ന് പറഞ്ഞായിരുന്നു എസ്‌ഐ വീണ്ടും പരാക്രമം കാണിച്ചത്. പേരും വിലാസവും എഴുതിയെടുത്തതിന് ശേഷം പുറത്ത് വിട്ടാല്‍ മതി എന്ന് പറഞ്ഞാണ് ബിനുരാജിനെ എസ്‌ഐ സ്റ്റേഷനകത്തേയ്ക്ക് വലിച്ചിഴച്ചത്. പോലീസ് വിചാരിച്ചാല്‍ എന്ത് ചെയ്യാനാകും എന്ന് കാണിച്ച് തരാം എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ഇത് ചെയ്തത്.

തുടര്‍ന്ന് ബിനുരാജും സംഘവും സ്‌റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പോലീസ് സ്‌റ്റേഷന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തി ചര്‍ച്ച നടത്തി. സ്ഥലത്തെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എസ്ഐയെ ന്യായീകരിച്ച് സംസാരിച്ചത് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കി.

English summary
Kozhikode Town Police SI suspended for misbehaving towards journalist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X