കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎപിഎ പിന്‍വലിച്ചില്ല; ജാമ്യാപേക്ഷയെ എതിര്‍ക്കാതെ പ്രോസിക്യൂഷന്‍, തീരുമാനം നാളെ

Google Oneindia Malayalam News

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാതെ പ്രോസിക്യൂഷന്‍. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, യുഎപിഎ പിന്‍വലിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തതുമില്ല. തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ അന്തിമതീരുമാനം എടുക്കാന്‍ ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റി.

Alan

പ്രതികള്‍ സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് എന്ന നിലപാടിലാണ് പോലീസ്. എന്നാല്‍ ഇരുവരും നിരോധിത സംഘടനയുടെ ഭാഗമാണെന്ന് തെളിയിക്കുന്ന രേഖകള്‍ പോലീസിന് ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. യുഎപിഎ നിലനില്‍ക്കില്ലെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എംകെ ദിനേശന്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സില്‍ ബിജെപി ഔട്ട്!! ശിവസേന-എന്‍സിപി ഭരിക്കും, കോണ്‍ഗ്രസ് പിന്തുണമഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സില്‍ ബിജെപി ഔട്ട്!! ശിവസേന-എന്‍സിപി ഭരിക്കും, കോണ്‍ഗ്രസ് പിന്തുണ

സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട ദളിലെ അംഗങ്ങളാണ് പിടിയിലായ അലനും താഹയുമെന്ന് പോലീസ് പറയുന്നു. തീവ്ര ഇടത് പ്രശ്‌നങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും വര്‍ഷങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നും പോലീസ് പറയുന്നു. മറ്റൊരു പ്രതി കൂടി പിടിയിലാകാനുണ്ട്.

'അത്യത്ഭുതം തേടി' ഐഎസ്ആര്‍ഒ; ആഴിയുടെ ആഴത്തിലേക്ക്, 6000 മീറ്റര്‍ താഴേക്ക്... ആറാം തമ്പുരാനാകും!!'അത്യത്ഭുതം തേടി' ഐഎസ്ആര്‍ഒ; ആഴിയുടെ ആഴത്തിലേക്ക്, 6000 മീറ്റര്‍ താഴേക്ക്... ആറാം തമ്പുരാനാകും!!

പ്രതികളില്‍ നിന്ന പിടിച്ചെടുത്തെന്ന് പറയുന്ന രേഖകള്‍ പോലീസ് കോടതിയല്‍ ഹാജരാക്കി. പുസ്തകങ്ങളും നോട്ടീസുകളുമാണ് ഹാജരാക്കിയത്. ഇതെന്താണെന്ന് പ്രതിഭാഗത്തോട് കോടതി ചോദിച്ചു. പുസ്തകങ്ങള്‍ വായിക്കാന്‍ വേണ്ടി എടുത്തതാകാമെന്ന് പ്രതിഭാഗം പറഞ്ഞു. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല എന്നതാണ് ശ്രദ്ധേയം. മാത്രമല്ല, പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവും ഉന്നയിച്ചില്ല.

സാധാരണ ഇത്തരം കേസുകളില്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടാറുണ്ട്. യുഎപിഎ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ സമിതിയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടില്ലാത്തതിനാല്‍ യുഎപിഎ നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി ജാമ്യാപേക്ഷയില്‍ വിധി ബുധനാഴ്ച പറയുമെന്ന് അറിയിച്ചു.

English summary
Kozhikode UAPA Case: Court Will Decide tomorrow on Bail Plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X