Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് ശിവജിസേവാ സമിതി പ്രവര്‍ത്തകരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു

പേരാമ്പ്ര : വിഷുദിനത്തില്‍ പേരാമ്പ്ര ബസ്റ്റാന്റിന് സമീപമുള്ള കാര്‍ത്തിക ഹോട്ടല്‍ അക്രമിച്ചതുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേര്‍ ഉള്‍പ്പെടെ നാല് ശിവജിസേവാ സമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹോട്ടല്‍ അക്രമിച്ച കേസിലെ പ്രതികളായ പേരാമ്പ്ര തൈവെച്ച പറമ്പില്‍ ധനേഷ്(24),ചങ്ങരോത്ത് കൂന്നോത്ത് അരുണ്‍(26), ചേനോളി ഉഷസില്‍ വിഷ്ണു(24) എന്നിവരെയും അമ്പലനടയില്‍ പതാക ഉയര്‍ത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ പ്രതിയായ കല്ലോട് പടിഞ്ഞാറയില്‍ സുമേഷ്(29) എന്നിവരെയാണ് പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ കെ.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പ്രതികളെ പയ്യോളി കോടതിയില്‍ ഹാജരാക്കി. ശിവജിസേവാസമിതിയുടെ ലേബലില്‍ നടത്തിവരുന്ന അക്രമവും, ബോബേറും അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ(എം) ഏരിയാകമ്മിറ്റി പൊലീസ് അധികൃതരോട് ആവശ്യപ്പെട്ടു.കാര്‍ത്തിക ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയും ഉടമയെയും രണ്ട് ജീവനക്കാരെയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത് യാതൊരു പ്രകോപനവുമില്ലാതെയാണ്. ബുധനാഴ്ച സിപിഎം ഉണ്ണികുന്ന് ബ്രാഞ്ച് സെക്രട്ടറി യു.സി. ഹനീഫ, ഡിവൈഎഫ്‌ഐ കല്ലോട് സൗത്ത് യൂണിറ്റ് സെക്രട്ടറി സിദ്ധാര്‍ത്ഥ് എന്നിവരുടെ വീടുകള്‍ ബോംബെറിഞ്ഞ് തകര്‍ക്കുകയും മരുേതരിയിലും ചേനോളിയിലും കൊടിമരവും സ്തൂപവും അക്രമിച്ച് തകര്‍ത്തിട്ടുണ്ട്.

 shivajiseva

കഴിഞ്ഞ ഏതാനും മാസമായി ശിവജിസേനയുടെ ക്വട്ടേഷന്‍സംഘം പേരാമ്പ്രയില്‍ നിരവധി അക്രമങ്ങള്‍ നടത്തിയതായും ഏരിയാ കമ്മിറ്റി അറിയിച്ചു. പേരാമ്പ്ര അമ്പല നടയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിനു മുന്‍പില്‍ പതാക ഉതര്‍ത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഭീകരമായി മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ്രപതികളെ പിടികൂടിയിട്ടില്ല.

നൊച്ചാട് വയലില്‍ ഫുട്ട്‌വോള്‍ കളിക്കുകയായിരുന്ന കുട്ടികളെയും തടയാന്‍ ചെന്ന സ്ത്രീകളെയും വളഞ്ഞിട്ട് അക്രമിച്ചു. വ്യാപാരികളെയും മറ്റും ഭീഷണിപ്പെടുത്തുന്നതായും ഏരിയ കമ്മിറ്റി ആരോപിച്ചു. നാട്ടില്‍ സൈ്വര്യജീവിതം തകര്‍ക്കുന്ന ഇത്തരം വിധ്വംസക ശക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്ന് ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+