വടകരയില്‍ വന്‍ തീപിടിത്തം....ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം...വീഡിയോ
ജില്ലയുടെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കോഴിക്കോട്: വടകര ഇരിങ്ങലിലെ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാവിലെയോടെയാണ് ഇരിങ്ങലിലെ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റില്‍ തീപിടിത്തമുണ്ടായത്. യൂണിറ്റിന് സമീപത്തുള്ള മൂന്ന് കെട്ടിടങ്ങളിലേക്കും തീപടര്‍ന്നിരുന്നു. ജില്ലയുടെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

മൂന്ന് കെട്ടിടങ്ങളിലായാണ് വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിനകത്ത് സൂക്ഷിച്ചിരുന്ന വെള്ളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കുമാണ് തീപിടിച്ചത്. ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയാണ് കെട്ടിടങ്ങള്‍ക്കുള്ളത്. അതിനാല്‍ വലിയ തോതിലുള്ള ചൂടും പൂകയുമാണ് അനുഭവപ്പെട്ടത്. ഇത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു. തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications