പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ പീഡിപ്പിച്ചു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ പീഡിപ്പിച്ചു. സംഭവത്തില്‍ വടകര സ്വദേശിയായ മരിച്ചിനാരി വീട്ടില്‍ വിശാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ പീഡിപ്പിച്ചു. സംഭവത്തില്‍ വടകര സ്വദേശിയായ മരിച്ചിനാരി വീട്ടില്‍ വിശാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് ടൗണ്‍ പോലീസാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കഴക്കൂട്ടം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഭവം നടന്നത്
കഴിഞ്ഞ മാസം 25നാണ് സംഭവം നടന്നതെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു. ടെക്‌നോപാര്‍ക്കില്‍ ജോലി നോക്കുന്നതിനിടെ വിശാല്‍ പെണ്‍കുട്ടിയെ പരിചയപ്പെടുകയും ജോലി വാഗ്ദാനം ചെയ്യുകെയുമായിരുന്നു.

പെണ്‍കുട്ടിയുടെ വീടിന് സമീപം
പെണ്‍കുട്ടിയുടെ വീടിന് സമീപത്താണ് ഇയാള്‍ താമസിച്ചിരുന്നത്. ജോലി വാങ്ങി തരാമെന്ന് പറഞ്ഞു പെണ്‍കുട്ടിയെ ബെംഗളൂരിലേക്ക് കടത്തുകയായിരുന്നു. ട്രെയിനിലാണ് പെണ്‍കുട്ടിയെ ബെംഗളൂരില്‍ എത്തിച്ചത്.

ഹോട്ടലില്‍ റൂമെടുത്തു
ബെംഗളൂരില്‍ എത്തി ഹോട്ടലില്‍ റൂമെടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി.

മൂന്ന് ദിവസം ബെംഗളൂരില്‍ കറങ്ങി
പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകുന്നതിന്റെ മുന്നോടിയായി വിശാലിന്റെ ബൈക്ക് ബെംഗളൂരിലേക്ക് പാഴ്‌സല്‍ അയച്ചിരുന്നു. ബെംഗളൂരില്‍ എത്തിയ പ്രതിയും പെണ്‍കുട്ടിയും മൂന്ന് ദിവസം ബൈക്കിലാണ് യാത്ര ചെയ്തത്.

വൈദ്യപരിശോധന നടത്തി
വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരായായതായി തെളിഞ്ഞിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ പോസ്‌കോ നിയമപ്രകാരവും തട്ടികൊണ്ടു പോകല്‍, പീഡിപ്പിക്കല്‍ എന്നീ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications