കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലയിലെ മൂന്നു താലൂക്കുകളിലെ റേഷന്‍കടകളില്‍ വിജിലന്‍സ് പരിശോധന

  • By Desk
Google Oneindia Malayalam News

വടകര: സംസ്ഥാന വ്യാപകമായി റേഷന്‍ കടകളില്‍ വിജിലന്‍സ് നടത്തുന്ന പരിശോധനകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ പരിശോധന നടന്നു. വടകര, കൊയിലാണ്ടി, താമരശേരി താലൂക്കുകളിലാണ് പരിശോധന നടന്നത്. താമരശേരിയിലും വടകര താലൂക്കില്‍ മംഗലാട്, കാക്കുനി എന്നിവിടങ്ങളിലെ റേഷന്‍ കടകളിലും കൊയിലാണ്ടി താലൂക്കില്‍ കൂട്ടാലിടയിലും വിജിലന്‍സ് സംഘം പരിശോധന നടത്തി.

കുന്ദമംഗലം ഗവ. ആർട്സ് & സയൻസ് കോളേജ് ആദ്യഘട്ട നിർമ്മാണം പൂർത്തിയായികുന്ദമംഗലം ഗവ. ആർട്സ് & സയൻസ് കോളേജ് ആദ്യഘട്ട നിർമ്മാണം പൂർത്തിയായി

റേഷന്‍കടകളില്‍ വ്യാപക കൃത്രിമം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്. പരിശോധന നടന്നയിടങ്ങളില്‍ നിന്നും നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. റേഷന്‍ കടകള്‍ തുറക്കുന്നതില്‍ സമയക്രമം പാലിക്കാതിരിക്കുക, ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലിലും തൂക്കങ്ങളിലും ക്രമക്കേട് നടത്തുക എന്നിവ കണ്ടെത്തിയിട്ടുണ്ട്.

restionkada

പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ വിജിലന്‍സ് ഡയറക്ട്‌റേറ്റില്‍ റിപ്പോര്‍ട്ടു നല്‍കിയശേഷം നടപടിയെടുക്കും. വിജിലന്‍സ് സ്‌പെഷ്യല്‍സെല്‍ എസ്.പി സുനില്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പിമാരായ പ്രേംദാസ്, ചന്ദ്രന്‍, ഷാനവാസ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

English summary
Kozhikode; Vigilance raid in ration shop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X