കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴയില്‍ കുളിച്ച് കേരളം; സ്‌കൂളുകള്‍ക്ക് അവധി, ജാഗ്രതാ നിര്‍ദേശം, പരീക്ഷകള്‍ക്ക് മാറ്റമില്ല

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിൽ കനത്ത മഴ, സ്കൂളുകൾക്ക് അവധി | Oneindia Malayalam

കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട് പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. രണ്ടു ജില്ലകളിലും ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. താമരശേരി, കാരശ്ശേരി പ്രദേശങ്ങളിലെല്ലാം ഉരുള്‍പൊട്ടി.

Photo

അങ്കണവാടികള്‍ക്കും അവധിയാണ്. മലപ്പുറത്ത് കൊണ്ടോട്ടി, ഏറനാട് താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല, കുട്ടനാട്, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.

കോട്ടയം നഗരസഭയിലേയും, അയ്മനം, ആര്‍പ്പൂക്കര, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം പഞ്ചായത്തുകളിലെ ഹയര്‍സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കില്‍ അവധി നല്‍കി.

എന്നാല്‍ സംസ്ഥാന സര്‍ക്കാരോ വിദ്യാഭ്യാസ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. മഴ തുടരുന്നതിനാല്‍ ഡാമുകളും പുഴകളും നിറയുകയാണ്. മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. കോഴിക്കോട് മൂന്നിടത്താണ് ഉരുള്‍പൊട്ടിയത്. മലപ്പുറം എടവണ്ണയിലും ഉരുള്‍പ്പൊട്ടലുണ്ടായി. പുല്ലൂരാംപാറ, താമരശേരി, കാരശേരി എന്നിവിടങ്ങളിലാണ് കോഴിക്കോട് ഉരുള്‍പൊട്ടലുണ്ടായത്. താമരശേരി ചുരത്തില്‍ മണ്ണിടിച്ചിലുമുണ്ടായി. ആളപായമില്ല.

English summary
Kozhikode, Wayanad districts schools and other education institutions not working on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X