രാജ്യത്തെ മൂന്നാമത്തെ ദൈര്‍ഘ്യമേറിയ തുരങ്കപാത; 2143 കോടിയുടെ അനുമതി, വിശദീകരിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുള്ള ഇരട്ട തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ വ്യാപാര-വാണിജ്യ-ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുന്ന പദ്ധതിയാണിത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാടിനെ സംബന്ധിച്ച് ഇത് സ്വപ്ന പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2021ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നല്കിയ വാഗ്ദാനങ്ങളില്‍ 33ാമത്തെ ഇനമയിരുന്നു തുരങ്കപാത. അത് യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്നതാണ് പദ്ധതി. 2143 കോടി രൂപയാണ് കിഫ്ബി മുഖാന്തിരം പദ്ധതിക്കായി അനുമതി നല്‍കിയിട്ടുള്ളത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിണറായി വിജയന്റെ കുറിപ്പ് വായിക്കാം: ''കേരളത്തിന്റെ അടിസ്ഥാന വികസനമേഖലയില്‍ പുതിയൊരു നാഴികക്കല്ലായി മാറാന്‍ പോകുന്ന ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി ഇരട്ട തുങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് നടന്നു. കേരളത്തിന്റെ വ്യാപാര - വാണിജ്യ - ടൂറിസം മേഖലകള്‍ക്ക് പുതിയ കുതിപ്പ് നല്കുന്ന ഈ പദ്ധതി താമരശ്ശേരി ചുരം വഴിയുള്ള ഗതാഗത പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരമായിരിക്കും. വയനാടിനെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വപ്നസാഫല്യമാണ്.
2021 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചിരുന്നത്. അതില്‍ 33-ാമത്തെ ഇനമായി റോഡ് വികസന പദ്ധതികളുടെ കൂട്ടത്തില്‍ വയനാട് തുരങ്ക പാതയും ഒരു വാഗ്ദാനമായി മുന്നോട്ടുവച്ചിരുന്നു. അതുടനെ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. വെല്ലുവിളികളെ മറികടന്ന് നാടിന്റെ വികസനം നടപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഈ തുരങ്കപാതയില്‍ പ്രതിഫലിക്കുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതയാകും ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയും ഇതായിരിക്കും. പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന ഈ പദ്ധതിക്കായി കിഫ്ബി മുഖാന്തരം 2143 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് നല്‍കിയിട്ടുള്ളത്.
നാം ഇന്നു ജീവിക്കുന്നതിലും മെച്ചപ്പെട്ട പരിസ്ഥിതിയോടെ ഈ ഭൂമിയെ വരുംതലമുറയ്ക്ക് കൈമാറണം. ഒപ്പം അവര്‍ക്കുവേണ്ടി ഭാവിയെ മുന്നില്‍ കണ്ടുള്ള വികസന പദ്ധതികള്‍ നടപ്പാക്കുകയും വേണം. അതാണ് കേരളത്തിന്റെ സുസ്ഥിര വികസന മാതൃക. ആ മാതൃകയുടെ ദൃഷ്ടാന്തമായി ലോകത്തിനു മുന്നില്‍ തലയെടുപ്പോടെ നില്ക്കാന് പോകുന്ന പദ്ധതിയായിരിക്കും ഈ തുരങ്കപാത.''
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം












Click it and Unblock the Notifications