Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്‌നപദ്ധതിക്ക് തുടക്കം; കോഴിക്കോട് - വയനാട് തുരങ്കപാത പാറതുരക്കല്‍ തുടങ്ങി, ബ്ലാസ്റ്റിംഗ് ആരംഭിച്ചു

കോഴിക്കോട്: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയില്‍ - കളളാടി - മേപ്പാടി തുരങ്കപാത നിര്‍മാണത്തിന് തുടക്കമായി. തുരങ്കപാത നിര്‍മാണത്തിന്റെ പ്രധാനഘട്ടമായ ബ്ലാസ്റ്റിംഗിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച് ഓണ്‍ ചെയ്കതു. കോഴിക്കോട് മറിപ്പുഴ സ്വര്‍ഗംകുന്ന് ഭാഗത്ത് നിന്നാണ് ആദ്യം പ്രവര്‍ത്തി തുടങ്ങുന്നത്. അതീവസുരക്ഷയോടെയാണ് ബ്ലാസ്റ്റിംഗ് കര്‍മ്മം നിര്‍വഹിച്ചത്.

മന്ത്രിമാരും ജനപ്രതിനിധികളും പദ്ധതി ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും പൊലീസും മാത്രമെ ബ്ലാസ്റ്റിംഗ് ചടങ്ങിലേക്ക് എത്തിയുള്ളൂ. പൊതുജനങ്ങളെ സുരക്ഷ മുന്‍നിര്‍ത്തി പ്രവേശിപ്പിച്ചിരുന്നില്ല. അതേസമയം മുത്തപ്പന്‍ പുഴ സെന്റ് സെബാസ്റ്റ്യന്‍ എല്‍പി സ്‌കൂള്‍ മുറ്റത്ത് സജ്ജമാക്കിയ വീഡിയോ വാളിലൂടെ സ്വിച്ച് ഓണ്‍ കര്‍മ്മത്തിന്റെ തത്സമയ ചടങ്ങുകള്‍ പ്രക്ഷേപണം ചെയ്തിരുന്നു.

Kozhikode Wayand Tunnel Project

കോഴിക്കോട്- വയനാട് യാത്രാ ക്ലേശം കുറയ്ക്കുന്നതിനും വയനാട് ചുരത്തിലെ മണിക്കൂറുകള്‍ നീണ്ട് നില്‍ക്കുന്ന ഗതാഗത തടസത്തില്‍ നിന്ന് മോചനം നേടുന്നതിനുമാണ് തുരങ്കപാത വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ചുരം കയറാതെ തന്നെ വയനാട്ടിലേക്ക് എത്താനാകും. തുരങ്കപാത നിര്‍മാണത്തിലെ തന്നെ ഏറ്റവും വലിയ ഘട്ടങ്ങളിലൊന്നാണ് ബ്ലാസ്റ്റിംഗ്.

ആസ്‌ട്രേലിയന്‍ സാങ്കേതികവിദ്യയില്‍ കട്ട് ആന്‍ഡ് കവര്‍ രീതിയിലാണ് തുരക്കുക. കൃത്യമായ അളവിലും ആഴത്തിലും റോക്ക് ഡ്രില്‍ ബൂമറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തി നടത്തും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 8.73 കിലോ മീറ്റര്‍ നീളത്തിലാണ് തുരങ്കപാത. കിഫ്ബിയില്‍ 2134.5 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം.

കൊങ്കണ്‍ റെയില്‍ കോര്‍പറേഷനാണ് പദ്ധതി നിര്‍വഹണ ഏജന്‍സി. പരിസ്ഥിതി, വനം വകുപ്പുകളുടെ അനുമതികള്‍ ഉള്‍പ്പെടെ ഒട്ടേറെ കടമ്പകള്‍ കടന്നാണ് പാത നിര്‍മ്മാണ ഘട്ടത്തിലേക്ക് കടക്കുന്നത്. വയനാട് കള്ളാടി ഭാഗത്ത് മണ്ണ് കൂടുതല്‍ നീക്കാനുള്ളതിനാല്‍ അവിടെ പാറ തുരക്കല്‍ പിന്നീടാകും. ഒരേ സമയത്ത് തന്നെ ഇരുധ്രുവത്തില്‍നിന്ന് തുരന്നുപോകുന്നതാണ് നിര്‍മാണരീതി.

തുരങ്കപാത അവസാനിക്കുന്ന മേപ്പാടി മീനാക്ഷിയിലും ദ്രുതഗതിയില്‍ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. തട്ടുതട്ടായി മണ്ണെടുത്ത ശേഷം മണ്ണിളകി വീഴാതിരിക്കാന്‍ സിമന്റ് മിശ്രിതം പൂശിയാണ് പ്രവൃത്തി നടക്കുന്നത്. മലയോരപാതയുടെ ഭാഗമായ മേപ്പാടി-ചൂരല്‍മല റോഡില്‍നിന്ന് 140 മീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് പാറതുരക്കല്‍. കഴിഞ്ഞ ആഗസ്റ്റ് 31-നായിരുന്നു മുഖ്യമന്ത്രി നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.

താത്കാലിക പാലം, റോഡ്, ക്രഷര്‍ യൂണിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ഷെഡുകള്‍ തുടങ്ങിയ അനുബന്ധപ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയാണ് പ്രധാനഘട്ടമായ പാറ തുരക്കലിലേക്ക് എത്തിയിരിക്കുന്നത്. നാല് വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി നടക്കുന്ന മലയോരപാതയുടെ നവീകരണവും അവസാനഘട്ടത്തിലാണ്.

പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ആണ് തുരങ്കപാത നടത്തുന്നത് എന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചിരുന്നു. അതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതി കൂടിയായാണ് തുരങ്കപാത എത്തുന്നത്. തുരങ്കപാതയുടെ നിര്‍മാണക്കരാര്‍ ഭോപ്പാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്കോണ്‍ കമ്പനിയും സ്റ്റീല്‍ ബോസ്ട്രിങ് പാലത്തിന്റെ കരാര്‍ ഹരിയാന ആസ്ഥാനമായ പുനിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമാണ് ഏറ്റെടുത്തിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+