പള്ളീലച്ചന്മാരും തീരെ 'മോശമല്ല'...കോഴിക്കോട് നടക്കാവിലെ വിധവയായ സ്ത്രീ പറയുന്നത് കേട്ടാല്‍ ഞെട്ടുും
പല തവണ ഒഴിവാക്കാന്‍ ശ്രമിച്ചു പള്ളി വികാരി തുടര്‍ച്ചയായി ചാറ്റ് ചെയ്യുകയായിരുന്നു. ഒടുവില്‍ ചാറ്റിങ് പരിധി വിടാന്‍ തുടങ്ങിയപ്പോഴാണ് സ്ത്രീ പരാതിയുമായി രംഗത്ത് വന്നത്
കോഴിക്കോട്: വിശ്വാസികളെ നേര്‍വഴിക്ക് നയിക്കുന്ന ഇടയന്മാര് എന്നാണ് പൊതുവേ പള്ളി വികാരിമാരെ വിശേഷിപ്പിക്കാറാണ്. ലോകത്തിന് മാതൃകയായ ഒരുപാട് പുരോഹിതര്‍ ഉണ്ട്. എന്നാലും അവരുടെ പേര് കളയാന്‍ ഒന്നോ രണ്ടോ പേര് മതിയല്ലോ.
കോഴിക്കോട് നടക്കാവിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ സ്ത്രീയുടെ അനുഭവങ്ങള്‍ കേട്ടാല്‍
ആരും ഒന്ന് അത്ഭുതപ്പെട്ട് പോകും. പള്ളി വികാരിയില്‍ നിന്ന് അത്രയും മോശം അനുഭവമാണ് അവര്‍ നേരിട്ടത്.
സഭ അധികൃതര്‍ക്ക് പരാതി കൊടുത്തിട്ടും ഒരു ഫലവും ഉണ്ടായില്ല. മറിച്ച് വിപരീത ഫലം ഉണ്ടായി എന്നും പറയേണ്ടിവരും. നടക്കാവ് ഇംഗ്ലീഷ് പള്ളിയിലെ പുരോഹിതനെതിരെയാണ് സ്ത്രീ പരാതിയുമായി രംഗത്തെത്തിയത്.

ഇംഗ്ലീഷ് പള്ളി
നടക്കാവ് സെന്റ് മേരീസ് ഇംഗ്ലീഷ് പള്ളിയിലെ വികാരിയായ ജെയിന് ടിഎയ്ക്കെതിരെയാണ് സ്ത്രീ പരാതിയുമായി രംഗത്ത് വന്നത്. അധികൃതരില്‍ നിന്ന് അനുകൂല സമീപനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ പത്ര സമ്മേളനം നടത്തുകയായിരുന്നു.

പ്രാര്‍ത്ഥന
മകളുടെ പിറന്നാളിന് പ്രത്യേക പ്രാര്‍ത്ഥനയ്ക്കായാണ് സ്ത്രീ പള്ളി വികാരിയെ സമീപിച്ചത്. പ്രാര്‍ത്ഥനയെല്ലാം നല്ലത് പോലെ നടന്നു. എന്നാല്‍ കാര്യങ്ങള്‍ അവിടെ കൊണ്ട് അവസാനിച്ചില്ല.

ചാറ്റിങ്
എന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷവും വികാരി ചാറ്റിങ്ങും ഇമെയിലും ആയി ബന്ധം തുടരാന്‍ ശ്രമിച്ചു. പലതവണ ഒഴിവാക്കിയിട്ടും അത് തുടര്‍ന്നുകൊണ്ടേയിരുന്നു എന്നാണ് സ്ത്രീയുടെ ആരോപണം.

പരിധി വിട്ടു
ഒടുവില്‍ ചാറ്റിങ്ങിന്റെ രീതി തന്നെ മാറിത്തുടങ്ങിയത്രെ. പരിധി വിട്ടപ്പോള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും വികാരി നിര്‍ത്തിയില്ലെന്നാണ് സ്ത്രീ ആരോപിക്കുന്നത്. തുടര്‍ന്നാണ് സ്ത്രീ പരാതി നല്‍കിയത്.

പരാതി
കാര്യങ്ങള്‍ പരിധിവിട്ട് പോയിത്തുടങ്ങിയപ്പോള്‍ പള്ളി ഉള്‍പ്പെടുന്ന മലബാര്‍ രൂപതയെ സ്ത്രീ പരാതിയുമായി സമീപിച്ചു. എന്നാല്‍ വികാരിയെ സംരക്ഷിക്കുന്ന നടപടിയാണ് രൂപത സമീപിച്ചത് എന്നാണ് സ്ത്രീയുടെ ആക്ഷേപം.

പള്ളി മാറിക്കൂടെ
ബിഷപ്പിന്റെ സെക്രട്ടറിയുടെ ചോദ്യമാണ് തന്നെ െേറ അമ്പരപ്പിച്ചത് എന്ന് സ്ത്രീ പറയുന്നത്. കോഴിക്കോട് ഇഷ്ടം പോലെ പള്ളികളുണ്ടല്ലോ, പള്ളി മാറിക്കൂടെ എന്നായിരുന്നത്രെ ചോദ്യം.

ബിഷപ്പ്
ഒടുവില്‍ ചാറ്റിങ്ങിന്റേയും ഇമെയിലുകളുടേയും തെളിവുകളുമായി സ്ത്രീ ബിഷപ്പിനെ സമീപിച്ചു. നീതി കിട്ടുമെന്ന് ബിഷപ്പ് ഉറപ്പ് നല്കി. വികാരിയെ നിലമ്പൂരിലേക്ക് സ്ഥലം മാറ്റി.

എല്ലാം പഴയതുപോലെ
നിലമ്പൂരിലേക്ക് സ്ഥലം മാറ്റിയ വികാരി കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ തിരിച്ച് നടക്കാവില്‍ തന്നെ എത്തി എന്നാണ് സ്ത്രീ പറയുന്നത്. ഇക്കാര്യം തന്നോട് പറയുകപോലും ചെയ്തില്ലെന്ന് സ്ത്രീ ആരോപിക്കുന്നു.

വെല്ലുവിളി
കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ തന്റെ വിഷമം കേള്‍ക്കാന്‍ നില്‍ക്കാതെ ബിഷപ്പിന്റെ സെക്രട്ടറി വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും സ്ത്രീ ആരോപിക്കുന്നുണ്ട്. വേണമെങ്കില്‍ നിയമപരമായി മുന്നോട്ട് പൊയ്ക്കോളൂ എന്നായിരുന്നത്രെ വെല്ലുവിളി.

കേസ് എടുത്തു
ഈ സാഹചര്യത്തില്‍ അന്വേഷിയുടെ സഹായത്തോടെ സ്ത്രീ ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു. നടക്കാവ് പോലീസ് പള്ളി വികാരിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications