കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളീലച്ചന്‍മാരും തീരെ 'മോശമല്ല'...കോഴിക്കോട് നടക്കാവിലെ വിധവയായ സ്ത്രീ പറയുന്നത് കേട്ടാല്‍ ഞെട്ടുും

പല തവണ ഒഴിവാക്കാന്‍ ശ്രമിച്ചു പള്ളി വികാരി തുടര്‍ച്ചയായി ചാറ്റ് ചെയ്യുകയായിരുന്നു. ഒടുവില്‍ ചാറ്റിങ് പരിധി വിടാന്‍ തുടങ്ങിയപ്പോഴാണ് സ്ത്രീ പരാതിയുമായി രംഗത്ത് വന്നത്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വിശ്വാസികളെ നേര്‍വഴിക്ക് നയിക്കുന്ന ഇടയന്‍മാര്‍ എന്നാണ് പൊതുവേ പള്ളി വികാരിമാരെ വിശേഷിപ്പിക്കാറാണ്. ലോകത്തിന് മാതൃകയായ ഒരുപാട് പുരോഹിതര്‍ ഉണ്ട്. എന്നാലും അവരുടെ പേര് കളയാന്‍ ഒന്നോ രണ്ടോ പേര്‍ മതിയല്ലോ.

കോഴിക്കോട് നടക്കാവിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ സ്ത്രീയുടെ അനുഭവങ്ങള്‍ കേട്ടാല്‍
ആരും ഒന്ന് അത്ഭുതപ്പെട്ട് പോകും. പള്ളി വികാരിയില്‍ നിന്ന് അത്രയും മോശം അനുഭവമാണ് അവര്‍ നേരിട്ടത്.

സഭ അധികൃതര്‍ക്ക് പരാതി കൊടുത്തിട്ടും ഒരു ഫലവും ഉണ്ടായില്ല. മറിച്ച് വിപരീത ഫലം ഉണ്ടായി എന്നും പറയേണ്ടിവരും. നടക്കാവ് ഇംഗ്ലീഷ് പള്ളിയിലെ പുരോഹിതനെതിരെയാണ് സ്ത്രീ പരാതിയുമായി രംഗത്തെത്തിയത്.

 ഇംഗ്ലീഷ് പള്ളി

ഇംഗ്ലീഷ് പള്ളി

നടക്കാവ് സെന്റ് മേരീസ് ഇംഗ്ലീഷ് പള്ളിയിലെ വികാരിയായ ജെയിന്‍ ടിഎയ്‌ക്കെതിരെയാണ് സ്ത്രീ പരാതിയുമായി രംഗത്ത് വന്നത്. അധികൃതരില്‍ നിന്ന് അനുകൂല സമീപനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ പത്ര സമ്മേളനം നടത്തുകയായിരുന്നു.

 പ്രാര്‍ത്ഥന

പ്രാര്‍ത്ഥന

മകളുടെ പിറന്നാളിന് പ്രത്യേക പ്രാര്‍ത്ഥനയ്ക്കായാണ് സ്ത്രീ പള്ളി വികാരിയെ സമീപിച്ചത്. പ്രാര്‍ത്ഥനയെല്ലാം നല്ലത് പോലെ നടന്നു. എന്നാല്‍ കാര്യങ്ങള്‍ അവിടെ കൊണ്ട് അവസാനിച്ചില്ല.

 ചാറ്റിങ്

ചാറ്റിങ്

എന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷവും വികാരി ചാറ്റിങ്ങും ഇമെയിലും ആയി ബന്ധം തുടരാന്‍ ശ്രമിച്ചു. പലതവണ ഒഴിവാക്കിയിട്ടും അത് തുടര്‍ന്നുകൊണ്ടേയിരുന്നു എന്നാണ് സ്ത്രീയുടെ ആരോപണം.

 പരിധി വിട്ടു

പരിധി വിട്ടു

ഒടുവില്‍ ചാറ്റിങ്ങിന്റെ രീതി തന്നെ മാറിത്തുടങ്ങിയത്രെ. പരിധി വിട്ടപ്പോള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും വികാരി നിര്‍ത്തിയില്ലെന്നാണ് സ്ത്രീ ആരോപിക്കുന്നത്. തുടര്‍ന്നാണ് സ്ത്രീ പരാതി നല്‍കിയത്.

 പരാതി

പരാതി

കാര്യങ്ങള്‍ പരിധിവിട്ട് പോയിത്തുടങ്ങിയപ്പോള്‍ പള്ളി ഉള്‍പ്പെടുന്ന മലബാര്‍ രൂപതയെ സ്ത്രീ പരാതിയുമായി സമീപിച്ചു. എന്നാല്‍ വികാരിയെ സംരക്ഷിക്കുന്ന നടപടിയാണ് രൂപത സമീപിച്ചത് എന്നാണ് സ്ത്രീയുടെ ആക്ഷേപം.

 പള്ളി മാറിക്കൂടെ

പള്ളി മാറിക്കൂടെ

ബിഷപ്പിന്റെ സെക്രട്ടറിയുടെ ചോദ്യമാണ് തന്നെ െേറ അമ്പരപ്പിച്ചത് എന്ന് സ്ത്രീ പറയുന്നത്. കോഴിക്കോട് ഇഷ്ടം പോലെ പള്ളികളുണ്ടല്ലോ, പള്ളി മാറിക്കൂടെ എന്നായിരുന്നത്രെ ചോദ്യം.

 ബിഷപ്പ്

ബിഷപ്പ്

ഒടുവില്‍ ചാറ്റിങ്ങിന്റേയും ഇമെയിലുകളുടേയും തെളിവുകളുമായി സ്ത്രീ ബിഷപ്പിനെ സമീപിച്ചു. നീതി കിട്ടുമെന്ന് ബിഷപ്പ് ഉറപ്പ് നല്‍കി. വികാരിയെ നിലമ്പൂരിലേക്ക് സ്ഥലം മാറ്റി.

 എല്ലാം പഴയതുപോലെ

എല്ലാം പഴയതുപോലെ

നിലമ്പൂരിലേക്ക് സ്ഥലം മാറ്റിയ വികാരി കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ തിരിച്ച് നടക്കാവില്‍ തന്നെ എത്തി എന്നാണ് സ്ത്രീ പറയുന്നത്. ഇക്കാര്യം തന്നോട് പറയുകപോലും ചെയ്തില്ലെന്ന് സ്ത്രീ ആരോപിക്കുന്നു.

 വെല്ലുവിളി

വെല്ലുവിളി

കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ തന്റെ വിഷമം കേള്‍ക്കാന്‍ നില്‍ക്കാതെ ബിഷപ്പിന്റെ സെക്രട്ടറി വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും സ്ത്രീ ആരോപിക്കുന്നുണ്ട്. വേണമെങ്കില്‍ നിയമപരമായി മുന്നോട്ട് പൊയ്‌ക്കോളൂ എന്നായിരുന്നത്രെ വെല്ലുവിളി.

കേസ് എടുത്തു

കേസ് എടുത്തു

ഈ സാഹചര്യത്തില്‍ അന്വേഷിയുടെ സഹായത്തോടെ സ്ത്രീ ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു. നടക്കാവ് പോലീസ് പള്ളി വികാരിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

English summary
Kozhikode woman accuses parish priest of making sexual advances. The complainant said that though she approached the Malabar diocese of Church, the authorities tried to protect the priest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X