അമേരിക്കയിൽ നിന്ന് സ്വർണവും ഡോളറും അയക്കുമെന്ന് സന്ദേശം; യുവതിക്ക് നഷ്ടമായത് 15 ലക്ഷം
പലതരം തട്ടിപ്പുകളാണ് ഇപ്പോൾ നടക്കുന്നത്. ശ്രദ്ധ ഒന്ന് തെറ്റിയാൽ നമ്മുടെ മുഴുവൻ പണവും തട്ടിപ്പുകാർ കൊണ്ടുപോകുന്ന അവസ്ഥ. ഇപ്പോൾ അത്തരത്തിൽ ഒരു തട്ടിപ്പിൽ പെട്ട് ലക്ഷങ്ങളാണ് ഒരു യുവതിയിൽ നിന്ന് തട്ടിപ്പുകാർ തട്ടിയത്. അമേരിക്കയിൽ നിന്ന അയക്കുന്ന സ്വർണവും ഡോളറും അടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന് വ്യാജ സന്ദേശം വിശ്വസിച്ചാണ് 36കാരിയായ യുവതിക്കാണ് 15.25 ലക്ഷം രൂപ നഷ്ടപ്പെട്ടതത്. ഈങ്ങാപ്പുഴ സ്വദേശിനയായാണ് തട്ടിപ്പിന് ഇരയായത്. ഇവരുടെ പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതിയുടെ അമേരിക്കയിലുള്ള സുഹൃത്തിന്റെ നാട്ടിലുള്ള ബന്ധുവിന് നൽകാനായി ഒരു പാക്കേജ് കൈപ്പറ്റണം എന്ന് ആവശ്യപ്പെട്ട് ആണ് 2023 ഡിസംബർ 26 ന് വാട്സ്ആപ്പ് സന്ദേശം എത്തിയത്. വർഷങ്ങൾക്ക് മുമ്പ് കൂടെ ജോലി ചെയ്തിരുന്ന സ്ത്രീ സുഹൃത്താണ് എന്ന് പറഞ്ഞായിരുന്നു മെസേജ് അയച്ചത്. ബന്ധു നാട്ടിൽ ഇല്ലാത്തത് കൊണ്ട് ഈങ്ങാപ്പുഴക്കാരിയായ യുവതിയുടെ അഡ്രസിസ്സിൽ അയക്കാമെന്നാണ് മെസെജ് അയച്ച വ്യക്തി യുവതിയോട് പറഞ്ഞത്. ബന്ധു നാട്ടിൽ വരുമ്പോൾ നൽകിയാൽ മതിയെന്നും പറഞ്ഞു.

ഇതിന് പിന്നാലെ പാക്കേജ് അയച്ച് കഴിഞ്ഞെന്നും അതിൽ സ്വർണവും അറുപതിനായിരം യു എസ് ഡോളറും വെച്ചിട്ടുണ്ടെന്നും അത് പുറത്തറിയിക്കരുതെന്നും പറഞ്ഞ് വാട്സ്ആപ്പ് കോളും വന്നിരുന്നു. പക്കേജിന്റെ ഫോട്ടോയും അയച്ചു. ഇതിന് പിന്നാലെ ഡൽഹിയിലെ കൊറിയർ കമ്പനിയിൽ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് ആദ്യം മുപ്പതിനായിരം രൂപയും പിന്നീട് അഖുപതിനായിരം രൂപയും കൊറിയർ ചാർജായി അടപ്പിച്ചു.
പാക്കേജിൽ സ്വർണവും പണവുമാണെന്ന് വ്യക്തമായതായും കസ്റ്റംസ് ക്ലിയറൻസിനുമം നികുതിയിനത്തിലും മറ്റുമായി വീണ്ടും പണം അടയ്ക്കണം എന്നും വിളിച്ചവർ ആവശ്യപ്പെട്ടു. പിന്നീട് പതിനാല് ലക്ഷത്തോളം രൂപയും കൊറിയർ ഇടപാടിനായി ഏതാനും ഡോളറും യുവതി ഡൽഹിയിലെ കനറാ ബാങ്കിലെയും ഫെഡറൽ ബാങ്കിലെയും ശാഖകളിലേക്ക് അടച്ചു.
ഇതിന് പിന്നാലെ 10 ലക്ഷംരൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് താൻ പറ്റിക്കപ്പെട്ട കാര്യം യുവതിക്ക് സംശയമായത്. ഇതിന് പിന്നാലെ ബാങ്കുമായി ബന്ധപ്പെട്ടതോടെ തട്ടിപ്പാണെന്ന് സ്ഥിരീകരിച്ചു. അതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഐ ടി ആക്ട് 66 ഡി പ്രകരാമണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications