കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് രൂപം മാറുന്നു; മാലിന്യം ഇനി പ്രശ്‌നമേയാകില്ല, കര്‍മ പദ്ധതിയുമായി ജില്ലാ ഭരണകൂടം

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: ശുചിത്വ കാര്യത്തില്‍ ജില്ലയുടെ മുഖഛായ മാറ്റാന്‍ ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി. സീറോ വേസ്റ്റ് പദ്ധതി ജനുവരി ഒന്നുമുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ഹരിത കേരള മിഷന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുക.

സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യങ്ങള്‍ ശേഖരിച്ച് ഫലപ്രദമായ രീതിയില്‍ സംസ്‌കരിക്കാനും പുനരുപയോഗിക്കാനുമാണ് തീരുമാനം.

05

കോര്‍പറേഷന്‍, ഏഴ് മുന്‍സിപ്പാലിറ്റികള്‍, 12 ബ്ലോക്ക് പഞ്ചായത്തുകള്‍, 70 ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് സീറോ വേസ്റ്റ് പ്രൊജക്ട് നടപ്പാക്കുന്നത്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിന് ശേഷം കളക്ടര്‍ യുവി ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി എന്നിവരാണ് പദ്ധതി സംബന്ധിച്ച ്‌വിശദീകരിച്ചത്.

അതിന് പുറമെ, മാലിന്യങ്ങളെ തരംതിരിച്ച് ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാനും ആലോചനയുണ്ട്. വീടുകളില്‍ വച്ച് വളമാക്കി മാറ്റാന്‍ കഴിയുന്നവ അങ്ങനെയും അല്ലാത്തവ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ സ്ഥാപിക്കുന്ന യന്ത്രത്തിന്റെ സഹായത്തോടെയും സംസ്‌കരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് ജില്ലയില്‍ സമഗ്രമായ പദ്ധതികളില്ലെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. പ്രത്യാഘാതങ്ങള്‍ അറിയാതെ പലരും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ കത്തിച്ചുകളയുന്ന സാഹചര്യവുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കാന്‍ തീരുമാനിച്ചത്.

English summary
Kozhikode ‘Zero waste project’ to be launched on January 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X