Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ധൈര്യം നല്‍കുന്നത് ഇടതുപക്ഷമാണെന്ന് മുസ്ലിംലീഗ്

മലപ്പുറം: ബിജെപി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ധൈര്യം പകരുന്നത് ഇടത് നേതാക്കളുടെ പ്രസ്താവനകളാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്

കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ പരാമര്‍ശത്തിന് മറുപടിയാണ് മജീദിന്റെ പ്രതികരണം. ബിജെപിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ധൈര്യം കൊടുത്തത് കാനം രാജേന്ദ്രനും തോമസ് ഐസക്കും നടത്തിയ പ്രസ്താവനകളാണെന്നും മജീദ് പറഞ്ഞു.

kpa-majeed.jp

വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഭൂരിപക്ഷ വോട്ട് നേടാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്. മുന്‍പ് ആര്‍എസ്എസ് പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇപ്പേള്‍ ബിജെപി പരസ്യമായി പറയുകയാണെന്നും മജീദ് പറഞ്ഞു.

കേരളത്തില്‍ എല്ലാ മേഖലകളിലും ഹിന്ദുസമൂഹം പിന്തള്ളപ്പെടുകയാണെന്നും ഇങ്ങനെ പോയാല്‍ സമീപഭാവിയില്‍ തന്നെ കേരളം മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശമാവുമെന്നും വി മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+