കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണ പരാജയത്തില്‍ കേരളം ഇഴഞ്ഞു നീങ്ങുന്നു: കെപി മോഹനന്‍

  • By Desk
Google Oneindia Malayalam News

വടകര : അധികാര വികേന്ദ്രീകരണത്തെ നോക്ക് കുത്തിയാക്കി മിഷനുകള്‍ രൂപീകരിച്ച് മഹത്തായ ഗ്രാമ സ്വരാജ് എന്ന ആശയത്തെ പാര്‍ട്ടി വല്‍ക്കരിച്ച് ഇല്ലാതാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് മുന്‍ മന്ത്രി കെ.പി.മോഹനന്‍. മുഖ്യമന്ത്രിക്ക് വിനീത വിധേയരായവര്‍ക്ക് ഭരണ സൗകര്യങ്ങള്‍ ലഭ്യമായി എന്നതിനപ്പുറത്തേക്ക് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാം വഴിമുട്ടി നില്‍ക്കുകയാണ്. ഇ.എം.എസിന്റെ പേരിലുള്ള ഭവന നിര്‍മാണ പദ്ധതിയുടെ തുക പോലും പാവങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തി.

പീസ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കം പുനപരിശോധിക്കണം: ജമാഅത്തെ ഇസ്‌ലാമി
എല്‍.ഡി.എഫ് നേതൃത്വം നല്‍കുന്ന പ്രാദേശിക ഭരണ കൂടങ്ങള്‍ കഴിവുകേടിന്റെ കാര്യത്തില്‍ പിണറായിയോട് മല്‍സരിക്കുകയാണ്. ലൈഫ് ഭവന പദ്ധതിയില്‍ അര്‍ഹരായ മുഴുവനാളുകളെയും ഉള്‍പ്പെടുത്തുക, ഇ.എം.എസ് ഭവനപദ്ധതി കുടിശ്ശിക തുക വിതരണം ചെയ്യുക, ക്ഷേമ പെന്‍ഷന്‍: നടപടികള്‍ പുനരാരംഭിക്കുക, മരണപ്പെട്ടവരുടെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ആശ്രിതര്‍ക്ക് നല്‍കുക, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സ്തംഭനം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് ജനപ്രതിനിധികള്‍ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

kpmohanan

പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ ചാലില്‍ രാമകൃഷ്ണന്‍ ആധ്യക്ഷ്യം വഹിച്ചു. എഫ്.എം.മുനീര്‍ സ്വാഗതം പറഞ്ഞു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, അഡ്വ പ്രമോദ് കക്കട്ടില്‍, സി.പി.വിശ്വനാഥന്‍, കണ്ണോത്ത് സൂപ്പി ഹാജി, കോട്ടയില്‍ രാധാകൃഷ്ണന്‍, ആര്‍.കെ.മുഹമ്മദ്, കൊടക്കാട് ഗംഗാധരന്‍, ഡി. പ്രജീഷ്, ബവിത്ത് മലോല്‍, സൂപ്പി തിരുവള്ളൂര്‍, സുമ തൈക്കണ്ടി, സബിത മണക്കുനി, മൊയ്തു കുണ്ടറ്റില്‍, എന്‍.സൈനബ, പി.ഇബ്രാഹിം ഹാജി, കൂമുള്ളി ഇബ്രാഹിം, എടവത്ത് കണ്ടി കുഞ്ഞിരാമന്‍, സജീവന്‍ വെള്ളൂക്കര, എ.സി. ജബ്ബാര്‍, നൊച്ചാട് രമേശന്‍, എ.കെ.കുഞ്ഞബ്ദുള്ള, ശ്രീജ തറവട്ടത്ത്,സി.എം.നാരായണന്‍ പ്രസംഗിച്ചു.
English summary
KP Mohanan about administration failures in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X