കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാർട്ടി ചാനൽ കാപ്പിടിൽ ഒതുക്കാൻ ചെന്നിത്തല; ചാനൽ മേധാവിയെ പുകച്ച് പുറത്ത് ചാടിച്ചെന്ന് ആരോപണം...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസിയുടെ നിയന്ത്രണത്തിലുള്ള ചാനലാണ് ജയ്ഹിന്ദ്. കോൺഗ്രസിലെ തമ്മലടിയിൽ ചാനൽ മേധാവിയുടെ കസേര തെറിച്ചു. ശമ്പളം പകുതിയായി വെട്ടിക്കുറച്ചും വാഹനവും മൊബൈല്‍ ഫോണും തിരിച്ചുപിടിച്ചുമാണ് ജയ്ഹിന്ദ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ കെ പി മോഹനനെ ചാനലുൽ നിന്ന് പുറത്ത് ചാടിച്ചത്. മാസങ്ങളായുള്ള നിരന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ് അദേഹം കഴിഞ്ഞ ദിവസം രാജിക്കത്ത് നല്‍കിയതെന്ന് ചാനലിലുള്ളവര്‍ പറയുന്നത്.

വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായിരിക്കുമ്പോള്‍ ചാനല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. സിഇഒയ്ക്കു മുകളിലായി ജോയിന്റ് എംഡിയെ നിയമിച്ചാണ് ചാനലില്‍ നിന്ന് കെ പി മോഹനന് പുറത്തേക്കുള്ള വഴി കെപിസിസി തുറന്ന് നല്‍കിയത്. ചെന്നിത്തലയുമായി അടുപ്പമുള്ള ജയ്ഹിന്ദ് ഡല്‍ഹി ലേഖകന്‍ ബി എസ് ഷിജുവിനെയാണ് ജോയിന്റ് എംഡിയായി നിയമിച്ചത്. തുടർന്ന് സിഇഒക്ക് അനുവദിച്ച വാഹനവും മൊബൈൽ ഫോണും ടാപ്ടോപ്പും തിർച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടതോടെയാണ് കെപി മോഹനൻ രാജി കത്ത് നൽകിയിരിക്കുന്നത്.

ചെന്നിത്തലയുടെ കൈപ്പിടിയിൽ

ചെന്നിത്തലയുടെ കൈപ്പിടിയിൽ

മാധ്യമപ്രവര്‍ത്തനത്തില്‍ അരനൂറ്റാണ്ട് പിന്നിടുന്ന തനിക്ക് മെയ് 31 വരെ സമയം അനുവദിക്കണമെന്ന് കെ പി മോഹനന്‍ ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയില്ലെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ചാനലിന്റെ നിയന്ത്രണം വീണ്ടും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തി ല്‍ ഐ ഗ്രൂപ്പ് കൈപ്പിടിയിലാക്കുന്നതിന്റെ ഭാഗമാണ് കെ പി മോഹനനെ പുറത്താക്കിയതെന്നാണ് ആരോപണം.

തർക്കം നിലനിന്നിരുന്നു

തർക്കം നിലനിന്നിരുന്നു

കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ജയ്ഹിന്ദ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. അതതുകാലത്തെ കെപിസിസി അധ്യക്ഷന്‍മാരാണ് ചാനലിന്റെ ചെയര്‍മാന്‍. എം എം ഹസ്സന്‍ എംഡിയും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിരുന്നത് ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാണ്. എന്നാൽ സിഇഒ സ്ഥാനത്ത് നിന്നിരുന്ന കെപി മോഹനനും കെപിസിസി നേതൃത്വവും തമ്മിൽ കുറച്ച് കാലമായി തർക്കം നിലനിന്നരുന്നു. ഇതായിരിക്കാം പുറത്തു പോകലിന്റെ കാരണമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

സാസമ്പത്തിക പ്രതിസന്ധി

സാസമ്പത്തിക പ്രതിസന്ധി

2007 ഓഗസ്റ്റ് 17-ന്‌ ദില്ലിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായിരുന്ന സോണിയ ഗാന്ധിയാണ് ജയ്ഹിന്ദ് ചാനൽ ഉദ്ഘാടനം ചെയ്തത്. പൂർണ്ണമായും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനു കീഴിലുള്ള ഒരു ചാനൽ ആണ്‌ ജയ്ഹിന്ദ്. തിരുവനന്തപുരമാണ് ചാനലിന്റെ ആസ്ഥാനം. വൻ സാമ്പത്തിക പരാതീനതകളിലൂടെയാണ് ചാനൽ മുന്നോട്ട് പോയിക്കൊണ്ടിരിരുന്നത്. വിഎം സുധീരൻ കെപിസിസി പ്രസിഡന്റ് ആയിരുന്ന സമയത്ത് വൻ സാമ്പത്തിക പ്രതിസന്ധിയായിരുന്നു ജയ്ഹിന്ദ് ചാനൽ നേരിട്ടത്.

സാരഥികൾ

സാരഥികൾ

രമേഷ് ചെന്നിത്തല (പ്രസിഡന്റ്),
അനിയൻ‌കുട്ടി (ചെയർമാൻ , ബി.ബി.എൻ.എൽ. ), വിജയൻ തോമസ് (ചെയർമാൻ, ജയ്‌ഹിന്ദ് കമ്യൂണിക്കേഷൻസ് ), സണ്ണിക്കുട്ടി എബ്രഹാം (സി.ഒ.ഒ ആന്റ് ചീഫ് എഡിറ്റർ), കെ.പി. മോഹനൻ (സി.ഇ.ഒ) എന്നിവരായിരുന്നു തുടത്തിൽ ജയ്ഹിന്ദ് ചാനലിന്റെ സാരഥികൾ.

English summary
KP Mohanan resigned in Jaihind TV
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X