കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപരനില്ലാത്ത അവസ്ഥ ജനാധിപത്യ രാജ്യത്ത് ഉയർന്ന് വരുന്നത് ഭൂഷണമല്ല: കെപി രാമനുണ്ണി

  • By Sanoop Pc
Google Oneindia Malayalam News

മാഹി: അപരമായതെല്ലാം ശത്രുതാപരമായി കാണുന്ന പ്രവണത നമ്മുടെ രാജ്യത്ത് വർദ്ധിച്ചുവരികയും അഭിപ്രായ സ്വാതന്ത്ര്യം തടയപ്പെടുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കുന്ന രീതിയാണ് യെന്ന് പ്രശസ്ത സാഹിത്യകാരൻ കെപി രാമനുണ്ണി പറഞ്ഞു.മാഹി പ്രസ്സ് ക്ലബിന്റെ രജത ജൂബിലി ആഘോഷം ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു രാമനുണ്ണി.

മാധ്യമങ്ങള്‍ക്ക് വിലങ്ങിടാനുള്ള നീക്കം പാളി; മോദി ഇടപെട്ട് തീരുമാനം റദ്ദാക്കി, കേന്ദ്രം തടിതപ്പിമാധ്യമങ്ങള്‍ക്ക് വിലങ്ങിടാനുള്ള നീക്കം പാളി; മോദി ഇടപെട്ട് തീരുമാനം റദ്ദാക്കി, കേന്ദ്രം തടിതപ്പി

അപരനെ വിശ്വസിക്കാനാവുന്നില്ലെങ്കിൽ അവനവൻ തന്നെ സ്വയം ശത്രുവായി മാറുന്ന അവസ്ഥയാണുണ്ടാവുക. മുൻധാരണകൾ വെച്ചുള്ള സമീപനങ്ങൾ നമ്മെ ചതിക്കുഴിയിലെത്തിക്കും. സത്യം ചെരിപ്പിടാൻ നോക്കുമ്പോൾ തന്നെ അസത്യം ലോകം ചുറ്റിയെത്തുന്ന കാലമാണിത്. പ്രായശ്ചിത്തം ചെയ്യുകയെന്നത് മഹത്തായ ഭാരതീയ പാരമ്പര്യത്തിന്റെ ധന്യതയാണെന്ന് രാമനുണ്ണി പറഞ്ഞു.

mg

മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഇപ്പോൾ രണ്ട് വഴികളേയുള്ളൂ. ഒന്നുകിൽ അധികാരികൾക്ക് മുന്നിൽ മുട്ടുകുത്തുക അല്ലെങ്കിൽ പ്രതിരോധം തീർത്ത് കർമ്മരംഗം സഫലമാക്കുക. വടക്കെ ഇന്ത്യയിൽ പല മാധ്യമങ്ങളും അടിയറവ് വെച്ച് കഴിഞ്ഞു. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങളെന്ന തിരിച്ചറിവ്പോലുമില്ലാത്തവരാണ് ചില പ്രമുഖ മാധ്യമങ്ങളുടെ തലപ്പത്തുള്ളത്. സ്വന്തം താത് പര്യത്തിനു വേണ്ടി വാർത്തകൾ വളച്ചൊടിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം മാധ്യമ സ്ഥാപനത്തിലെ എഡിറ്റർമാരെ മാനേജർമാരെന്ന് വിളിക്കുന്നതാവും ശരി. എന്നാൽ സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമ പ്രവർത്തകർ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത് ആശ്വാസകരമാണ്. പത്രങ്ങളെ പ്രബുദ്ധമായ ജനത തിരസ്ക്കരിക്കുമെന്ന് ഭയന്നാണ് കേരളത്തിൽ അമിത വിധേയത്വം നടക്കാത്തതെന്ന് രാമനുണ്ണി പറഞ്ഞു.

മയ്യഴിയും മാധ്യമങ്ങളും എന്ന വിഷയത്തിൽ പ്രൊഫ: എം.വീരാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് മയ്യഴിയിലെ തല മുതിർന്ന പത്രപ്രവർത്തകനും മാധ്യമ രംഗത്തു നിന്നു വിരമിക്കുകയു ചെയ്ത സി.വി.സുലൈമാൻ ഹാജിയെ ആദരിച്ചു. കഥാകൃത്ത് എം.രാഘവൻ, സോമൻ പന്തക്കൽ, കെ.മോഹനൻ സംസാരിച്ചു. തുടർന്ന് മണിയൂർ അകം നാടക വേദിയുടെ തുന്നൽക്കാരൻ നാടകവും അരങ്ങേറി.

സിപിഐയെ നാണംകെടുത്തി വയനാട് ഭൂമി വിവാദം.. മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചുസിപിഐയെ നാണംകെടുത്തി വയനാട് ഭൂമി വിവാദം.. മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു

English summary
kp ramanunni about indian democracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X