സ്വവര്‍ഗ ലൈംഗികത: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ പ്രതികരണം ഇങ്ങനെ
സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് പിന്നാലെ പ്രതികരണവുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല.സ്വവര്‍ഗ ലൈംഗികത സ്വഭാവ വൈകൃതമാണെന്നും അതിനെ സ്വാതന്ത്ര്യമായി തെറ്റിധരിക്കുകയാണെന്നുമായിരുന്നു ശശികലയുടെ മറുപടി.

ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നിട്ടും ഐപിസി 377 ഇപ്പോള്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് നമ്മുടെ സംസ്കാരത്തെ കൂടി പരിഗണിച്ചാണ്. അതിനാല്‍ ഇപ്പോഴുള്ള ഭേദഗതി ശരിയാണോയെന്നറിയില്ല. അതേസമയം കോടതി വിധിയെ വിമര്‍ശിക്കാന്‍ താന്‍ ആളല്ലെന്നും ശശികല പറഞ്ഞു.
ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതി 377ാം വകുപ്പ് നിര്‍ത്തലാക്കിയത്. സ്വവര്‍ഗ ബന്ധങ്ങള്‍ അംഗീകരിക്കണമെന്നും എല്ലാത്തരം അടിച്ചമര്‍ത്തലുകളും നിയമവവിരുദ്ധമാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ച് വ്യക്തമാക്കി.
വ്യക്തിത്വത്തില്‍ നിന്ന് ആര്‍ക്കും ഒളിച്ചോടാനാകില്ലെന്നും ഏത് തരത്തിലുള്ള വ്യക്തിത്വത്തേയും അംഗീകരിക്കാനുള്ള മനോനിലയിലേക്ക് സമൂഹം എത്തിയെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications