മോദി പിന്തുണച്ചിട്ടും ശശികല അടങ്ങുന്നില്ല..!! രണ്ടാമൂഴം മഹാഭാരതമെന്ന പേരിലിറങ്ങരുതെന്ന് വീണ്ടും..!!
കൊച്ചി: എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം മഹാഭാരതത്തിന്റെ പേരിലിറങ്ങരുതെന്ന് ആവര്‍ത്തിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണയറിയിച്ചതിന് പിന്നാലെയാണ് വീണ്ടും ശശികല നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

നിലപാടിൽ മയം
ഇത്തവണ നിലപാട് കുറച്ച് മയപ്പെടുത്തിയിട്ടുണ്ട് ശശികല. രണ്ടാമൂഴം എഴുത്തച്ഛന്റെ രാമായണം പോലെ സ്വതന്ത്രകൃതിയാണെന്ന് ശശികല പറയുന്നു. അത് വ്യാസന്റെ മഹാഭാരതത്തിന്റെ വിവര്‍ത്തനമല്ല.

രണ്ടാമൂഴം നല്ല കൃതി
രണ്ടാമൂഴം താന്‍ വായിച്ചതാണെന്നും അത് വളരെ നല്ല കൃതിയാണെന്നും ശശികല അഭിപ്രായപ്പെടുന്നു. നോവല്‍ നല്ലതാണെന്നതൊക്കെ അവിടെ നില്‍ക്കട്ടെ. അത് മഹാഭാരതത്തിന്റെ പേരിലിറങ്ങരുതെന്നാണ് ശശികല വീണ്ടും പറയുന്നത്.

ഭീമനും നല്ലത്
പണ്ട് ബാലപ്രസിദ്ധീകരണമായ പൂമ്പാറ്റയില്‍ വന്ന അമര്‍ചിത്രകഥ മഹാഭാരതത്തിന്റെ ശരിയായ അവതരണമായിരുന്നുവെന്നും ശശികല പറയുന്നു. രണ്ടാമൂഴത്തിലെ ഭീമനും നല്ലതാണ്. മഹാഭാരതത്തിലെ ഭീമനും നല്ലതാണ്.

പ്രതിഷേധം ശരി
പക്ഷേ മഹാഭാരതത്തിലുള്ളത് സ്ത്രീലമ്പടനായ ഭീമനല്ലെന്നും ശശികല പറയുന്നു. സിനിമയ്ക്ക് മലയാളത്തില്‍ രണ്ടാമൂഴം എന്ന് പേരിടാനുള്ള തീരുമാനം ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം ശരിയെന്ന് ഉറപ്പിക്കുന്നതാണെന്നും ശശികല പറയുന്നു.

രണ്ടാമൂഴം മഹാഭാരതമല്ല
അതേസമയം മലയാളം ഒഴികെയുള്ള ഭാഷകളില്‍ ചിത്രം മഹാഭാരതം എന്ന പേരിലാണ് പുറത്തിറങ്ങുക. മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി സിനിമയാക്കാം എന്നും പക്ഷേ രണ്ടാമൂഴം മഹാഭാരതം അല്ലെന്നും ശശികല ആവര്‍ത്തിക്കുന്നു.

പറഞ്ഞത് അതല്ല
മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം പുറത്തിറങ്ങിയാല്‍ തീയറ്റര്‍ ആക്രമിക്കുമെന്നല്ല താന്‍ പറഞ്ഞതെന്നും ശശികല പറയുന്നു. സിനിമ തീയറ്ററില്‍ കാണില്ല എന്നാണ് പറഞ്ഞതെന്നു ശശികല വിശദീകരിക്കുന്നു.












Click it and Unblock the Notifications