കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ പി ശശികലയ്ക്ക് ജാമ്യം; വീണ്ടും ശബരിമലയിലേക്ക് പോകും

  • By Goury Viswanathan
Google Oneindia Malayalam News

Newest First Oldest First
10:25 PM, 17 Nov

കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ഞായറാഴ്ച പ്രതിഷേധ ദിനം ആചരിക്കും. ഇതിന്‍റെ ഭാഗമായി ഹൈവേകളില്‍ വാഹനങ്ങള്‍ തടയും. ഹര്‍ത്താല്‍ നടത്തില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
9:19 PM, 17 Nov

സെക്രട്ടേറിയറ്റിന് മുന്നിലെ സംഘർഷത്തിൽ ഒരു ബിജെപി പ്രവർത്തകന് പരിക്ക്.
9:18 PM, 17 Nov

പോലീസ് ബാരിക്കേട് തകർത്ത് സെക്രട്ടേറിയറ്റിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
9:17 PM, 17 Nov

പഴവങ്ങാടിയിൽ നിന്ന് സെക്രട്ടേറിയറ്റിന്റെ മുന്നിലേക്കായിരുന്നു ബിജെപി പ്രകടനം. സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ പ്രവർത്തകർ കെഎസ്ആർടിസി ബസ് തടഞ്ഞു.
8:59 PM, 17 Nov

കെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി പ്രതിഷേധം
8:29 PM, 17 Nov

സുരേന്ദ്രനടക്കം നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സുരേന്ദ്രന്‍ ചിറ്റാര്‍ സ്റ്റേഷനില്‍. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായ സമീപനമെന്ന് പിഎസ് ശ്രീധരൻ പിള്ള
7:35 PM, 17 Nov

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പോലീസ് കസ്റ്റഡിയില്‍. ശബരിമല ദർശനത്തിനെത്തിയ സുരേന്ദ്രനെ പോലീസ് കരുതല്‍ തടങ്കലിലെടുത്തിരിക്കുകയാണ്.
7:02 PM, 17 Nov

കെ സുരേന്ദ്രനെ മല കയറുന്നത് തടഞ്ഞു. അറസ്റ്റിന് വഴങ്ങില്ലെന്ന് കെ സുരേന്ദ്രൻ. നിലയ്ക്കലിൽ വെച്ചാണ് കെ സുരേന്ദ്രനെ തടഞ്ഞത്
7:01 PM, 17 Nov

ശബരിമല ദര്‍ശനത്തിന് എത്തിയ കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയെ തടഞ്ഞു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവരെ തടഞ്ഞത്‌
4:51 PM, 17 Nov

മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ശബരിമലയിലേക്ക്. വിഎസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, എന്നിവരാണ് ശബരിമലയിലേക്ക് പോകുന്നത്.
4:50 PM, 17 Nov

3 കോൺഗ്രസ് നേതാക്കൾ നാളെ ശബരിമലയ്ക്ക്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, വിഎസ് ശിവകുമാർ, അടൂർ പ്രകാശ് എന്നിവരാണ് പോകുന്നത്.
4:34 PM, 17 Nov

കെപി ശശികലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. തിരുവല്ല ആർഡിഒയുടേതാണ് തീരുമാനം. പൊലീസ് നടപടി നിയന്ത്രണം മറികടക്കാനുള്ള ശ്രമത്തിനിടയില്‍ മരക്കൂട്ടത്ത് വച്ച് ഇന്ന് പുലർച്ചെയാണ് ശശികലയെ അറസ്റ്റ് ചെയ്തത്. ആരോഗ്യം അനുവദിച്ചാൽ ശബരിമലയിലേക്ക് പോകുമെന്ന് ശശികല അറിയിച്ചു.
3:39 PM, 17 Nov

ശബരിമല ദർശനത്തിനായി മല കയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ തീർത്ഥാടക മരിച്ചു. മരിച്ചത് വിശാഖപട്ടണം സ്വദേശിനി ചന്ത്രകാന്തം (50). ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം
3:19 PM, 17 Nov

ശശികലയെ തിരുവല്ല സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. ഇരുമുടിക്കെട്ടുമായാണ് ശശികല കോടതിയിലെത്തിയിരിക്കുന്നത്. ഹിന്ദു ഐക്യവേദി പ്രവർത്തകർ പുറത്ത് തടിച്ചു കൂടിയിരിക്കുന്നു.
2:45 PM, 17 Nov

ശബരിമലയിലെ പോലീസ് നിയന്ത്രണം. ഇളവുകള‍ുടെ കാര്യത്തിൽ തീരുമാനം നാളെ അറിയിക്കാമെന്ന് ഡിജിപി. ഡിജിപിയും ദേവസ്വം ബോർഡംഗം ശങ്കരദാസും ചർച്ച നടത്തി. നടയടച്ചാൽ വിരിവയ്ക്കാൻ കുറച്ചുപേർക്കെങ്കിലും അനുവാദം. നെയ്യഭിഷേകം സമയം നീട്ടണമെന്നും ബോർഡ്.
2:17 PM, 17 Nov

തിരുവല്ല കോടതിയിൽ ഹാജരാക്കി ജാമ്യമെടുത്ത ശേഷം കെ പി ശശികലയെ ശബരിമലയിൽ ദർശനത്തിനെത്തിക്കാമെന്ന് പോലീസ് സമ്മതിച്ചു.
2:16 PM, 17 Nov

ശശികലയെ ഉടൻ കോടതിയിൽ ഹാജരാക്കും. തിരുവല്ല കോടതിയിലാണ് ശശികലയെ ഹാജരാക്കുക.
12:45 PM, 17 Nov

ഹർത്താലിനെതിരെ ദേവസ്വം മന്ത്രി. തീർത്ഥാടകർക്ക് പോലും ഇളവ് നൽകാതിരുന്നത് ശരിയായില്ല. കലാപമുണ്ടാക്കാനാണ് ശശികല ശബരിമലയിലെത്തിയത്. ശബരിമലയെ തകർക്കാൻ നോക്കുന്നത് ആരാണെന്ന് വ്യക്തമായി. ശശികലയുടെ അറസ്റ്റിൽ തെറ്റില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
12:12 PM, 17 Nov

കെ പി ശശികല പോലീസ് സ്റ്റേഷനിൽ ഉപവാസ സമരം തുടരുന്നു. ഡോക്ടറെത്തി ശശികലയെ പരിശോധിച്ചു. റാന്നി സ്റ്റേഷന് മുമ്പിലേക്ക് കൂടുതൽ പ്രതിഷേധക്കാരെത്തുന്നു. കോടതിയിൽ നിന്നും ജാമ്യം എടുക്കണമെന്ന് പോലീസ് അറിയിച്ചു. എന്നാൽ ശബരിമല ദർശനത്തിനായി പോകണമെന്ന് ശശികല ആവശ്യപ്പെട്ടു.
11:39 AM, 17 Nov

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിൽ സമയം തേടി ദേവസ്വം ബോർഡ് തിങ്കളാഴ്ച സാവകാശ ഹർജി സമർപ്പിക്കും. ഹർജിയുടെ ഉള്ളടക്കം സംബന്ധിച്ച വിവരങ്ങൾ ബോർഡ് അഭിഭാഷകന് കൈമാറി.
11:36 AM, 17 Nov

ബിജെപിയുടെയും ശബരിമല കർമ സമിതിയുടെയും ഹിന്ദു ഐക്യവേദിയുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേയ്ക്ക് മാർച്ച് നടത്തുന്നു. സ്ത്രീകളടക്കം നൂറു കണക്കിനാളുകൾ മാർച്ചിൽ പങ്കെടുക്കുന്നു.
11:20 AM, 17 Nov

ശബരിമലയെ തകർക്കാൻ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നുവെന്ന് ചെന്നിത്തല. തീർത്ഥാടകർക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാൻ പോലും കഴിയാത്തത് ന്യായികരിക്കാനാവില്ല. അർധരാത്രി ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി പൊറുക്കാനാവാത്ത തെറ്റാണ് ജനങ്ങളോട് ചെയ്തതെന്നും ചെന്നിത്തല.
11:12 AM, 17 Nov

പമ്പയിൽ പോലീസ് സുരക്ഷ ശക്തമാക്കി, സംശയം തോന്നിയ ഏഴു പേരെ പോലീസ് തിരിച്ചയച്ചു. നിരീക്ഷണത്തിനായി മൂന്ന് ഡ്രോണുകൾ. ഇരുമുടിക്കെട്ടില്ലാത്തവരെ കയറ്റിവിടുന്നില്ല.
11:10 AM, 17 Nov

വയനാട് കമ്പളക്കാനത്ത് സമരാനുകൂലികൾ ടിപ്പറിന്റെ ഗ്ലാസ് തകർത്തു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു
10:58 AM, 17 Nov

ശബരിമല സംഘർഷ ഭൂമിയാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്ന് കേന്ദ്ര ഇന്റലിജൻസാണ് മുന്നറിയിപ്പ് നൽകിയത്. നട അടച്ചതിന് ശേഷം മല കയറിയതുകൊണ്ടാണ് ശശികലയെ അറസ്റ്റ് ചെയ്തതെന്നും കാനം
10:54 AM, 17 Nov

ഡിജിപി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു
10:53 AM, 17 Nov

പമ്പയിൽ ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവരെ നിരീക്ഷിക്കുന്നു. ഇരുമുടിക്കെട്ടില്ലാതെ എത്തിയ പത്ത് പേരെ തിരിച്ചയച്ചു
10:44 AM, 17 Nov

ശശികലയ്ക്ക് സ്റ്റേഷൻ ജാമ്യം നൽകാമെന്ന് പോലീസ് അറിയിച്ചു. എന്നാൽ ജാമ്യം വേണ്ട റിമാൻഡ് ചെയ്തോളുവെന്നാണ് ശശികലയുടെ നിലപാട്. ശശികല സ്റ്റേഷനിൽ ഉപവാസമനുഷ്ഠിക്കുകയാണ്. വൈദ്യസംഘം ശശികലയെ പരിശോധിക്കും
10:39 AM, 17 Nov

സാവകാശ ഹർജിയിൽ ദേവസ്വം ബോർഡ് ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടില്ല . വിധി നടപ്പാക്കുന്നതിന് സമയപരിധിയും തേടില്ല. സ്പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടും. പ്രളയക്കെടുതിയും കോടതിയെ അറിയിക്കും
10:33 AM, 17 Nov

കെഎസ്ആർടിസിക്ക് ഇനിയും നഷ്ടം സഹിക്കാൻ വയ്യാത്ത സാഹചര്യത്തിലാണ് സർവ്വീസ് നിർത്തിയതെന്ന് എംഡി ടോമിൻ തച്ചങ്കരി. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയുടെ പ്രശ്നങ്ങളുണ്ട്. പോലീസ് സംരക്ഷണം നൽകാമെങ്കിൽ സർ‌വ്വീസ് നടത്താമെന്നും തച്ചങ്കരി അറിയിച്ചു.
READ MORE

Recommended Video

cmsvideo
    ഹർത്താലിൽ തലസ്ഥാനത്ത് വാഹനങ്ങൾക്ക് നേരെ കല്ലേറ് | Oneindia Malayalam

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഹർത്താൽ. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‍തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

    വെള്ളിയാഴ്ച രാത്രി പോലീസ് ശശികലയെ മരക്കൂട്ടത്തിനടുത്തുവെച്ച് തടഞ്ഞിരുന്നു. രാത്രിയിൽ ആരെയും സന്നിധാനത്തേയേക്ക് കടത്തി വിടില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. എന്നാൽ ശശികല തിരികെ പോകാൻ തയാറായില്ല. അഞ്ചു മണിക്കൂറോളം തടഞ്ഞുവച്ച ശേഷമാണ് പോലീസ് ശശികലയെ അറസ്റ്റ് ചെയ്തത്.

    1

    ശബരിമലയിൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സമര സമിതി നേതാവ് ഭാർഗവറാമിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. സന്നിധാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പുലർച്ചെ മുതൽ തീർത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

    ശബരിമലയിൽ സംഘർഷത്തിന് സാധ്യത; നേതാക്കൾ കരുതൽ തടങ്കലിൽ, ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍ശബരിമലയിൽ സംഘർഷത്തിന് സാധ്യത; നേതാക്കൾ കരുതൽ തടങ്കലിൽ, ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍

    English summary
    kp sasikala arrested, state wide hartal today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X