Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോമാംസം സൂക്ഷിക്കുന്നവര്‍ക്ക് ഭീഷണിയുമായി ശശികല; മരണം ആഘോഷിക്കപ്പെടും

കോഴിക്കോട്: വിവാദ പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല വീണ്ടും. ഹിന്ദുക്കളെ തെറി വിളിക്കുന്നവരുടേയും ഗോമാംസം കൈയില്‍ സൂക്ഷിക്കുന്നവരുടേയും മരണം ആഘോഷിക്കപ്പെടുമെന്ന് അവര്‍ പറഞ്ഞു.

ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ശശികല. ഗോമാംസം കൈയില്‍ സൂക്ഷിക്കുന്നവരുടെ മരണം ആഘോഷിക്കപ്പെടും. സമീപകാല ചരിത്രം ഇതാണെന്നും ശശികല പറഞ്ഞു.

12

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ ത്രിപുരയില്‍ ശാന്തനു ഭൗമിക് കൊല്ലപ്പെട്ടപ്പോള്‍ കറുത്ത ബാഡ്ജ് പോലും ധരിച്ചില്ല. ഹാദിയ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃദ്ധ കാരാട്ട് കോടതിയെ വിമര്‍ശിച്ചത് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പത്ത് വോട്ട് അധികം കിട്ടാനാണ്. വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ വിവാഹിതരായാല്‍ തങ്ങളുടെ ആചാരങ്ങള്‍ ഇരുവരും പിന്തുടരട്ടയെന്നും ശശികല പറഞ്ഞു.

സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തത് സംവിധായകന്‍ അലി അക്ബറായിരുന്നു. ഭാരതത്തില്‍ നന്ന് ഹൈന്ദവത മാറ്റി നിര്‍ത്താനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിരോധിക്കപ്പെടേണ്ട ചില സംഘടനകള്‍ കേരളത്തില്‍ സര്‍ക്കാരിന്റെ ആനുകൂല്യം പറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+