കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനെട്ടാംപടിയിൽ ആചാരലംഘനം നടന്നാൽ കേരളം നിശ്ചലമാകും; മുന്നറിയിപ്പുമായി കെ പി ശശികല

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമലയിൽ ആചാരലംഘനം നടന്നാൽ കേരളം നിശ്ചലമാകും

തലശ്ശേരി: നവംബർ അഞ്ചിന് നട തുറന്ന ശേഷം ശബരിമല സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാൻ അനുവദിച്ചാൽ കേരളം നിശ്ചലമാകുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ശബരിമലയിൽ ആചാരലംഘനം നടത്താൻ അനുവദിക്കില്ല. വിശ്വാസികൾ ആത്മഹൂതി നടത്തിയിട്ടാണെങ്കിലും ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് തടയുമെന്ന് അവർ കൂട്ടിച്ചേർത്തു.

ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ വച്ചു നടന്ന ധർമ്മസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ശബരിമലയിലും ദേവസ്വം ബോർഡിന് കീഴിലുള്ള മറ്റു ക്ഷേത്രങ്ങളിലും നയാപ്പൈസയിടില്ലെന്ന് വിശ്വാസികൾ പ്രതിഞ്ജയെടുക്കണം. ദേവസ്വം ബോർഡ് സർക്കാരിന് തട്ടിക്കളിക്കാനുള്ള സംവിധാനമായി മാറിയെന്നും ഇങ്ങനെയൊരു ദേവസ്വം ബോർഡിനെ വിശ്വാസികൾക്ക് ആവശ്യമില്ലെന്നും ശശികല പറഞ്ഞു.

sasikal;a

വിശ്വാസികളുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണ്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുമെന്ന് ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ പറയുന്നില്ല. സുപ്രീംകോടതി വിധിയുടെ പേരിൽ സ്ത്രീപ്രവേശനം വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഇതിന് മുൻപ് ഇടതുപക്ഷം ഭരിച്ചപ്പോഴൊക്കെ ദേവസ്വം ബോർഡ് ശബരിമലയിൽ ആചാര പരിഷ്കരണത്തിന് എന്തുകൊണ്ട് മുന്നോട്ട് വന്നില്ല. എസ്എഫ്ഐയോ, ഡിവൈഎഫ്ഐയോ എന്തുകൊണ്ട് സമരം നടത്തിയില്ലെന്നും ശശികല ചോദിക്കുന്നു.

ശബരിമല നിയന്ത്രിക്കാന്‍ സിപിഎമ്മിന്റെ 'സ്‌ക്വാഡുകള്‍' എത്തും, ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനംശബരിമല നിയന്ത്രിക്കാന്‍ സിപിഎമ്മിന്റെ 'സ്‌ക്വാഡുകള്‍' എത്തും, ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

ടി പി സെൻകുമാറിന് ഡിജിപി സ്ഥാനം തിരികെ നൽകണമെന്ന കോടതി വിധി നടപ്പിലാക്കാൻ അമാന്തം കാണിച്ച സർക്കാരാണിത്. പാതയോരത്തെ മദ്യശാലകൾ നിരോധിക്കുന്ന വിധി നടപ്പിലാക്കാനും ഈ തിടുക്കം കണ്ടില്ല. പക്ഷെ ശബരിമലയുടെ കാര്യത്തിൽ വിധി വന്ന് പിറ്റേ ദിവസം അത് നടപ്പിലാക്കാനായി ഇറങ്ങിപ്പുറപ്പെടുകയായിരുന്നുവെന്നും പി കെ ശശികല കുറ്റപ്പെടുത്തുന്നു. എന്നാൽ ആചാരങ്ങൾ പരിഷ്കരിക്കുന്നതിൽ തങ്ങൾ എതിരല്ലെന്നും അവർ പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ നിശ്ചയിക്കുന്നത് തന്ത്രിയാണ്, അഞ്ചുകൊല്ലം കൂടുമ്പോൾ മാറുന്ന തന്ത്രിയല്ലെന്നും അവർ പറഞ്ഞു.

ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിക്കപ്പെട്ട സംഭവം; കേസില്‍ നിന്ന് പിന്മാറാന്‍ ഒരു കോടി രൂപ വാഗ്ദാനം ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിക്കപ്പെട്ട സംഭവം; കേസില്‍ നിന്ന് പിന്മാറാന്‍ ഒരു കോടി രൂപ വാഗ്ദാനം

English summary
kp sasikala on sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X