Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീപ്രവേശനത്തിനെതിരെ സമരം തുടരും; ചില ആര്‍എസ്എസ് നേതാക്കളുടെ അഭിപ്രായം വ്യക്തിപരം: ശശികല

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച് ആര്‍വി ബാബു അടക്കമുള്ള ചില ആര്‍എസ്എസ് നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നടത്തിയ പ്രസതാവനകളെ തള്ളി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം വേണ്ടെന്ന് തന്നെയാണ് ഇപ്പോഴും ശബരിമല കര്‍മ്മസമിതിയുടെ തീരുാനമെന്ന് ശശികല പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനം ആകാമെന്ന് ചില നേതാക്കള്‍ നടത്തിയ പ്രസ്താവന വ്യക്തിപരമാണ്. സ്ത്രീപ്രവേശന വിഷയത്തില്‍ തീരുമാനം ആകുംവരെ സമരം ചെയ്യും. ആചാരങ്ങളുടെ മുകളിലുള്ള കടന്ന് കയറ്റത്തിന് ശ്രമം നടക്കുന്നുണ്ട്. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നതായും ശശികല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

sasikala

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി റെഡി ടു വെയിറ്റ് ക്യാംപയിന്‍ അനുകൂലികള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല ആചാര സംരക്ഷണത്തില്‍ നിന്നും ആര്‍എസ്എസ്എസും ബിജെപിയും പിന്നോട്ടു പോകുന്നുവെന്നാണ് ഇവരുടെ പ്രധാന ആരോപണം.

ഇതിന് പിന്നാലെ ശബരിമല പ്രക്ഷോഭത്തില്‍ റെഡി ടു വെയിറ്റ് ക്യാംപയിന്‍ നേതാക്കള്‍ക്ക് യാതൊരു പങ്കുമില്ലെന്ന അഭിപ്രായവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയും രംഗത്ത് എത്തുകയും ചെയ്തു. ശശിലയുടെ അഭിപ്രായത്തിനെതിരെ എതിരെ റെഡി ടു വെയിറ്റ് ക്യാംപയിന്‍ നേതാവ് പത്മ പിള്ള ഫേസ്ബുക്ക് കുറിപ്പുമായി വന്നതോടെ വിഷയത്തില്‍ ആര്‍എസ്എസ് അനുകൂലികള്‍ തമ്മില്‍ പരസ്യമായ ചേരിപ്പോര് തുടങ്ങി.

ശബരിമല പ്രക്ഷോഭത്തിൽ റെഡി ടു വെയിറ്റ് പങ്കെടുത്തിട്ടില്ല എന്ന് പറയാനുള്ള ഒരധികാരവും ടീച്ചർക്കില്ല എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ പദ്മ പിള്ള വ്യക്തമാക്കുന്നത. അവരുടെ സംഘടന നടത്തിയ പ്രക്ഷോഭം മാത്രമേ അവർ പരിഗണിക്കുന്നുള്ളൂ എന്നത് തികച്ചും സങ്കുചിത മനോഭാവമാണ് . രാഷ്ട്രീയമാണ്. NSS, AHP മുതൽ തികച്ചും സംഘടനാസ്വഭാവമില്ലാതെ ആളുകൾ നടത്തിയ നാമജപഘോഷയാത്രകളെ തൃണവൽക്കരിക്കാൻ ടീച്ചർക്ക് ആരാണ് അധികാരം കൊടുത്തതെന്നും പദ്മപിള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+