കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആചാരലംഘകരുടെ മൂന്ന് തലമുറ ഗതിപിടിക്കാതെ പോകട്ടേ എന്റയ്യപ്പാ; ശാപവാക്കുകളുമായി കെപി ശശികല

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ശപിച്ചുകൊണ്ട് ശശികലയും | OneIndia Malayalam

ശബരിമല: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്നപ്പോഴും യുവതി പ്രവേശനം തടയാൻ ശക്തമായ പ്രതിഷേധങ്ങളാണ് ശബരിമല സന്നിധാനത്ത് നടക്കുന്നത്. പ്രായം സംബന്ധിച്ച് സംശയം തോന്നുവരെയെല്ലാം തടഞ്ഞ് വ്യക്തത വരുത്തിയിട്ട് മാത്രമെ സന്നിധാനത്തേയ്ക്ക് കടത്തിവിടുന്നുള്ളു. ചിത്തിര ആട്ട വിശേഷത്തിനായി ഒറ്റ ദിവസത്തേയ്ക്കാണ് നട തുറന്നതെങ്കിലും വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമലയിൽ ഒരുക്കിയിരുന്നത്.

നട തുറന്നതുമുതൽ സന്നിധാനത്തും പരിസരത്തുമായി ബിജെപി നേതാക്കൾ തമ്പടിച്ചിരുന്നു. ഇതിനിടെ നിലയ്ക്കലിൽ പോലീസും നേതാക്കളും തമ്മിൽ വാക്കേറ്റം ഉണ്ടായി. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനായി രഹസ്യ നീക്കം നടക്കുന്നതായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ആരോപിച്ചു.

രഹസ്യനീക്കം

രഹസ്യനീക്കം

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച് നടന്ന സമരങ്ങളിലും പ്രതിഷേധങ്ങളിലും മുൻനിരയിൽ നിന്നിരുന്ന ആളാണ് കെപി ശശികല. തുലാമാസ പൂജകൾക്കായി നട തുറന്നപ്പോഴും പമ്പയിൽ പ്രതിഷേധവുമായി ശശികല ഉണ്ടായിരുന്നു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ രഹസ്യ നീക്കം നടക്കുകയാണെന്നാണ് ശശികല ആരോപിക്കുന്നത്.

3 യുവതികൾ

3 യുവതികൾ

ശബരിമലയിൽ ദർശനം നടത്താനായി മൂന്ന് യുവതികൾ ശബരിമല പരിസരത്ത് എത്തിയെന്നാണ് പികെ ശശികല പറയുന്നത്. എന്തിനാണ് എരുമേലിയിലും പമ്പയിലും ഭക്തരെ തടയുന്നതെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ശശികല ഉന്നയിച്ചത്.

 ശാപവാക്കുകൾ

ശാപവാക്കുകൾ

പരസ്യമായി സർക്കാരിനെതിരെ വിമർശിക്കുന്നതോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലൂടെയും ശാപവാക്കുകൾ മുഴക്കുകയാണ് ശശികല. ആചാരലംഘനം നടത്തുന്നവനും അവന്റെ കുടുംബവും മൂന്ന് തലമുറ ഗതിപിടിക്കാതെ പോകട്ടെ എന്റയ്യപ്പാ എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ കെപി ശശികല പറയുന്നത്.

 കെഎസ്ആർടിസിയിൽ പോകില്ല

കെഎസ്ആർടിസിയിൽ പോകില്ല

അതേസമയം സ്വകാര്യവാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നിലയ്ക്കലിൽ ബിജെപി നേതാക്കളും പോലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. പികെ കൃഷ്ണദാസ്, എഎൻ രാധാകൃഷ്ണൻ, ഹിന്ദു ഐക്യവേദി നേതാവ് പികെ ശശികല എന്നിവരെയാണ് നിലയ്കക്കലിൽ പോലീസ് തടഞ്ഞത്. കെഎസ്ആർടിസി ബസിൽ പോകണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. പോലീസ് വഴങ്ങാതിരുന്നതോടെ നേതാക്കൾ ബസിൽ പമ്പയിലേക്ക് പോവുകയായിരുന്നു.

 നിയന്ത്രിക്കാൻ ആർഎസ്എസ് നേതാവും

നിയന്ത്രിക്കാൻ ആർഎസ്എസ് നേതാവും

ശബരിമലയിൽ പ്രതിഷേധം നടത്തുന്ന ഭക്തരെ അനുനയിപ്പിക്കാൻ പോലീസ് മൈക്കിലൂടെ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി നിർദ്ദേശം നൽകിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ദർശനം നടത്താനെത്തിയ തൃശൂർ സ്വദേശിനിയുടെ പ്രായംസംബന്ധിച്ച സംശയത്തെ തുടർന്ന് പ്രതിഷേധം ഉയർന്നപ്പോഴാണ് വത്സൻ തില്ലങ്കേരി പോലീസ് നൽകിയ മൈക്കിലൂടെ പ്രതിഷേധിക്കാരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയത്.

ഫേസ്ബുക്ക് പോസ്റ്റ്

കെപി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്ലാന്‍ പ്ലാന്‍ "സുവര്‍ണാവസരം"പൊളിഞ്ഞു! ശ്രീധരന്‍ പിള്ളയെ പഞ്ഞിക്കിട്ട് മന്ത്രി! വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

'അടിച്ച് കൊല്ലെടാ അവളെ''.. ശബരിമലയിൽ നാമജപമല്ല, കൊലവിളി! വീഡിയോ പുറത്ത്, ശക്തമായ പ്രതിഷേധം'അടിച്ച് കൊല്ലെടാ അവളെ''.. ശബരിമലയിൽ നാമജപമല്ല, കൊലവിളി! വീഡിയോ പുറത്ത്, ശക്തമായ പ്രതിഷേധം

English summary
kp sasikala reaction on sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X