ഒരു മതത്തെയും അപമാനിച്ചിട്ടില്ല! മൃത്യുഞ്ജയ ഹോമം എന്താണെന്ന് പിണറായിക്കറിയില്ല! 6000 പെൺകുട്ടികൾ...

 • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

കോട്ടയം: പറവൂരിലെ പ്രസംഗത്തിൽ തിരുത്തപ്പെടേണ്ടതായ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല. പ്രസംഗം മുഴുവൻ കേട്ടാൽ എല്ലാവർക്കും അതെല്ലാം മനസിലാകും. പ്രസംഗം വിവാദമാക്കിയതിന്റെ പിന്നിൽ ആരെല്ലാമാണെന്ന് സംഘടനാതലത്തിൽ അന്വേഷിക്കുമെന്നും, വിഡി സതീശന്റെ ആരോപണത്തെ നിയമപരമായും സംഘടനാപരമായും നേരിടുമെന്നും ശശികല പറഞ്ഞു.

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി! പിന്നീട് മൂന്നു വർഷം യുവാവ് ചെയ്തത്.. കാസർകോട്

മൂന്നാം ഭാഗ്യപരീക്ഷണത്തിന് ദിലീപ്! പ്രാർത്ഥനയും വഴിപാടുകളുമായി കുടുംബം! ഇനിയെല്ലാം ദൈവത്തിന്റെ കൈയിൽ

എല്ലാ പ്രസംഗത്തിലും ആലോചിച്ച് ഉറപ്പിച്ചാണ് കാര്യങ്ങൾ പറയാറുള്ളത്. അതിനാൽ ഒരു പ്രസംഗവും തിരുത്തേണ്ടി വരാറില്ല. പറയുന്ന കാര്യങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടെന്നും, പറവൂരിലെ പ്രസംഗം വിവാദമാക്കിയത് വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയ വിവാദമായോ കാണുന്നുള്ളുവെന്നും ശശികല വ്യക്തമാക്കി. മനോരമ ഓൺലൈനിലാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികലയുടെ പ്രതികരണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

cmsvideo
  'മുഖ്യമന്ത്രിക്ക് മൃത്യുഞ്ജയ ഹോമം അറിയില്ല', ഉറച്ച നിലപാടുമായി ശശികല | Oneindia Malayalam

  കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതി? എത്തിയത് 1000 തോക്കുകൾ, കണ്ടെടുക്കാനാകാതെ പോലീസ്....

  മതത്തെ അപമാനിച്ചിട്ടില്ല...

  മതത്തെ അപമാനിച്ചിട്ടില്ല...

  1990 മുതൽ പൊതുരംഗത്ത് പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്. ഇന്നേവരെ ഒരു മതത്തെയോ മതഗ്രന്ഥത്തെയോ അപമാനിച്ച് സംസാരിച്ചിട്ടില്ല.

  2006ലെ പ്രസംഗത്തിന് 2016ൽ കേസ്...

  2006ലെ പ്രസംഗത്തിന് 2016ൽ കേസ്...

  മതത്തെ അപമാനിച്ചതിന് ഇന്നവരെ തന്റെ പേരിൽ ഒരു കേസുമില്ല. 2006ലെ പ്രസംഗത്തിന്റെ പേരിൽ 2016ലാണ് ഒരു കേസെടുത്തത്. തനിക്കെതിരെയുള്ള കേസുകളെ നിയമപരമായി തന്നെ നേരിടുമെന്നും ശശികല വ്യക്തമാക്കി.

  മുഖ്യമന്ത്രിക്ക് അറിയില്ല...

  മുഖ്യമന്ത്രിക്ക് അറിയില്ല...

  മൃത്യുഞ്ജയ ഹോമവും മന്ത്രവും എന്താണെന്ന് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല. മൃത്യുഞ്ജയ ഹോമം എന്താണെന്നറിയാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നമുക്ക് പ്രിയപ്പെട്ട ആരുടെയെങ്കിലും ആയുസ്സിനുള്ള അപകടം ഒഴിവായി പോകാനാണു മൃത്യുഞ്ജയ ഹോമം നടത്തുന്നത്.

  കണ്ണന്താനം...

  കണ്ണന്താനം...

  കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു കഴിവുള്ളതിനാലാണു ബിജെപി അദ്ദേഹത്തെ മന്ത്രിയാക്കിയത്. അദ്ദേഹത്തിന്റെ പ്രവർത്തനവും സേവനവും ന്യൂനപക്ഷങ്ങൾക്കു വേണ്ടി മാത്രമാകില്ലെന്നാണു പ്രതീക്ഷയെന്നും ശശികല പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

  ലീഗിന്റെ പങ്കും...

  ലീഗിന്റെ പങ്കും...

  ഹാദിയ കേസുമായി ബന്ധപ്പെട്ട് എൻഐഎ നടത്തുന്ന അന്വേഷണത്തിൽ മുസ്ലീം ലീഗിന്റെ പങ്കുകൂടി അന്വേഷിക്കണമെന്നും ശശികല പറഞ്ഞു.

  6000 പെൺകുട്ടികൾ...

  6000 പെൺകുട്ടികൾ...

  കേരളത്തിൽ 6,000 പെൺകുട്ടികൾ വിവാഹകാര്യത്തിനു വേണ്ടി മതം മാറ്റപ്പെട്ടുവെന്നു നിയമസഭയിൽ സമർപ്പിച്ച രേഖകളിൽ ഉണ്ട്. ഹിന്ദു ഐക്യവേദിയുടെ ആരോപണമല്ല ഇത്. പ്രേമിക്കുന്നവർ വിവാഹിതരായാൽ അവരവർ വിശ്വസിച്ചുവരുന്ന മതത്തിൽ തുടർന്നാൽ എന്താണ് കുഴപ്പമെന്നും ശശികല ചോദിച്ചു.

  ക്ഷേത്ര പ്രവേശനം...

  ക്ഷേത്ര പ്രവേശനം...

  ഹൈന്ദവ ആരാധനാ സമ്പ്രദായങ്ങളിൽ വിശ്വസിക്കുന്ന എല്ലാവർക്കും ക്ഷേത്രങ്ങളിൽ പ്രവേശനം നൽകണമെന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്. വിശ്വഹിന്ദു പരിഷത് നേതൃത്വം നൽകുന്ന എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദു വിശ്വാസിയായ എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഉണ്ടിരിക്കുന്ന നായർക്കു ഒരു വെളിപാടു പോലെ ഹിന്ദു ഐക്യവേദി ഒരു സുപ്രഭാതത്തിൽ വിചാരിച്ചാൽ മാറ്റാൻ കഴിയുന്നതല്ല ഗുരുവായൂരിലെ കാര്യം. ഒരു യേശുദാസിനു വേണ്ടിയല്ല, എല്ലാ യേശുദാസന്മാർക്കും വേണ്ടിയാണു ഐക്യവേദി വാദിക്കുന്നതെന്നും ശശികല വ്യക്തമാക്കി.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  kp sasikala response about paravur speech.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്