വിഡി സതീശന്‍ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു; പരാതിയുമായി ശശികല ടീച്ചര്‍
തിരുവനന്തപുരം: വിഡി സതീശന്‍ എംഎല്‍എയ്‌ക്കെംതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല രംഗത്ത്. പറവൂരിലെ വിവാദ പ്രസംഗത്തില്‍ അടിസ്ഥാന രഹിതമായ പരാതി നല്‍കിയതിലൂടെ സതീശന്‍ തന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചെന്നാണ് ശശികല ടീച്ചറുടെ പരാതി.
വനിത കമമ്മീഷനിലാണ് ശശികല പരാതി നല്‍കിയിരിക്കുന്നത്. പ്രസംഗത്തിന്റെ പേരില്‍ ശശികല കേസ് നേരിടുന്നുണ്ട്. നിലവിലുള്ള കേസിന്റെ വിശദാംശങ്ങള്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് വാങ്ങുകയും എംഎല്‍എയെ വിളിച്ചു വരുത്തി അന്വേഷണം നടത്തുകയും വേണമെന്ന് ശശികല ആവശ്യപ്പെടുന്നു.

താന്‍ പ്രകോപനപരമായി ഒന്നും സംസാരിച്ചിട്ടില്ലെന്ന് ശശികല പറയുന്നു. വിഡി സതീശന്‍ തന്റെ പ്രസംഗം കേട്ടിട്ടില്ലെന്നും ശശികല വ്യക്തമാക്കി. ശശികലയുടെ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷന്‍ ചെയര്‍ പേഴ്‌സന്‍ എംസി ജോസഫൈന്‍ അറിയിച്ചു.


Click it and Unblock the Notifications